വിജി .കെ എൻട്രൻസ് പരീക്ഷ മേയ് 20-25ന് ഒാൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ കേരള സർവകലാശാലയുടെ (തിരുവനന്തപുരം) വിവിധ ടീച്ചിങ് ഡിപ്പാർട്മെൻറുകളിലായി ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഏപ്രിൽ 10 വരെ സ്വീകരിക്കും. മേയ് 20-25 വരെ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് സെലക്ഷൻ. കോഴ്സുകൾ ചുവടെ- എം.എസ്സി -അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ആക്ച്വറിയൽ സയൻസ്, ബയോകെമിസ്ട്രി, കെമിസ്ട്രി, െഡമോഗ്രഫി, ജനിറ്റിക്സ് ആൻഡ് പ്ലാൻറ് ബ്രീഡിങ് (ബോട്ടണി), ജിയോളജി, ഇൻറഗ്രേറ്റിവ് ബയോളജി, മാത്തമറ്റിക്സ്, ഫിസിക്സ്, അപ്ലൈഡ് സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബയോടെക്നോളജി, എൻവയൺമെൻറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂേട്ടഷനൽ ബയോളജി എം.ടെക് കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മെൻറ് എം.എ-ആർക്കിയോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എൽഎൽ.എം (ലോ), എം.എഡ് (എജുക്കേഷൻ), എം.കോം, മാസ്റ്റർ ഒാഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.െഎ.എസ്സി), മാസ്റ്റർ ഒാഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) എം.എ- ഇംഗ്ലീഷ്, അറബിക്, ജർമൻ, റഷ്യൻ, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, മലയാളം, മ്യൂസിക്, സംസ്കൃതം, തമിഴ് മാസ്റ്റർ ഒാഫ് കമ്യൂണിക്കേഷൻ ജേണലിസം (എം.സി.ജെ) ഒാൺലൈൻ അപേക്ഷസമർപ്പണത്തിനും യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾക്കും www.admissions.keralauniversity.ac.in ൽ ബന്ധപ്പെടാവുന്നതാണ്. 'എ' ഗ്രേഡ് 'എൻ.എ.എ.സി' അക്രഡിറ്റേഷനുള്ള കേരള വാഴ്സിറ്റിക്ക് ഇക്കഴിഞ്ഞ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ഇന്ത്യ റാങ്കിങ്ങിൽ 30ാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.