പരിശീലനം കഴിഞ്ഞവർ 30, ഡ്രൈവർ കം കണ്ടക്​ടർ ​ സംവിധാനം ഒരു ബസിൽ മാത്രം

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് ഡിപ്പോയിൽ ഡ്രൈവർ കം കണ്ടക്ടർ പരിശീലനം കഴിഞ്ഞ 30ഒാളം ജീവനക്കാർ ഉണ്ടായിട്ടും ഇവരെ ഉപയോഗപ്പെടുത്തുന്നത് ഒരേ ഒരു സർവിസിൽ മാത്രം. ദിവസവും 12ഒാളം സർവിസ് നടത്തുന്ന കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ഒറ്റ ബസിൽ പോലും ഡ്രൈവർ കം കണ്ടക്ടർ പരിശീലനം ലഭിച്ചവരെ അയക്കുന്നില്ല. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന സിൽവർ ലൈൻ ബസിൽ മാത്രമാണ് നിലവിൽ ഇൗ ജീവനക്കാരെ അയക്കുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും ബസ് ഒാടിക്കാൻ കഴിയുന്ന ഇൗ പദ്ധതി ദീർഘദൂര റൂട്ടുകളിൽ ജീവനക്കാർക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം ഉറപ്പുവരുത്താൻ ഇൗ സംവിധാനം സഹായകമായിരുന്നു. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ശരാശരി 20 മണിക്കൂറിലേറെയാണ് ഡ്രൈവർമാർ ബസ് ഒാടിക്കുന്നത്. ഉച്ചക്ക് 12ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ബസ് രാത്രി 11.45ന് ബംഗളൂരുവിൽനിന്ന് തിരിക്കേണ്ട വിധമാണ് ഷെഡ്യൂൾ. കോഴിക്കോേട്ടക്ക് ഒമ്പതുമണിക്കൂറാണ് സമയം നൽകുന്നതെങ്കിലും ട്രാഫിക്കുരുക്കിൽപെട്ട് 11 മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. ഇതുകാരണം ഒരു മണിക്കൂറിൽ താഴെ മാത്രമാണ് പലപ്പോഴും ഡ്രൈവർമാർക്ക് വിശ്രമത്തിന് സമയം ലഭിക്കുന്നത്. അപകടം കുറക്കാനും ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കാനുമാണ് മുൻ എം.ഡി രാജമാണിക്യത്തി​െൻറ സ്വപ്നപദ്ധതിയായി ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിലവിൽ വരുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 150 പേർക്കായിരുന്നു പരിശീലനം നൽകിയത്. ഇത്തരം സംവിധാനം ഏർപ്പെടുത്തിയ ബസുകളിൽ ഇന്ധനം ലാഭിക്കാൻ കഴിയുന്നതായും കലക്ഷൻ വർധിക്കുന്നതായും പറയുന്നു. അതിനിടെ, പരിശീലനം ലഭിച്ച ഇത്തരം ജീവനക്കാരെ തിരഞ്ഞുപിടിച്ച് സ്ഥലം മാറ്റുന്നതായും ആക്ഷേപമുണ്ട്. വടകര, കണ്ണൂർ തുടങ്ങിയ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിലേക്കാണ് മാറ്റുന്നത്. കെ.എസ്.ആർ.ടി.സിെയ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ജീവനക്കാരുടെ ആേക്ഷപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.