തണലൊരുക്കാൻ തൈ നട്ടു; മുറ്റത്ത് പൂത്തുതളിർത്തത് മുന്തിരിക്കുലകൾ

കോഴിക്കോട്: രണ്ടുവർഷം മുമ്പ് വഴിയോരത്തെങ്ങുനിന്നോ ഒരു മുന്തിരിവള്ളി വാങ്ങി വീട്ടിൽ നടുമ്പോ‍ൾ ഇടിയങ്ങര പടന്നേപ്പള്ളി പറമ്പിൽ 'നബീസാസി'ൽ കബീറിന് വീട്ടുമുറ്റത്ത് ഒരൽപം തണൽ ലഭിക്കണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. എന്നാലിന്ന് ആ വള്ളി പടർന്നുപന്തലിച്ച് കുലകുലയായി മുന്തിരി തൂങ്ങിക്കിടക്കുമ്പോൾ കർഷകൻപോലുമല്ലാത്ത ഇദ്ദേഹത്തിന് ആനന്ദം ഇരട്ടിയാവുകയാണ്. രാസ കീടനാശിനികൾ ചേർത്ത പഴങ്ങൾമാത്രം കടകളിൽ വാങ്ങാൻകിട്ടുമ്പോൾ വിഷാംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത മുന്തിരി വിളയിപ്പിച്ചെടുത്തതി​െൻറ അഭിമാനം വേറെയും. നഗരത്തിരക്കുകളിൽനിന്ന് അധികം ദൂരെയല്ലാത്ത ഇദ്ദേഹത്തിൻറെ വീട്ടിൽ മുന്തിരി കായ്ച്ചത് കാണാൻ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നു. പാകമായ മുന്തിരിയിൽനിന്ന് ആവശ്യത്തിന് സന്ദർശകർക്ക് നൽകി രുചിപകരാനും കബീറിന് മടിയേതുമില്ല. കഴിഞ്ഞ വർഷം കായ്ച്ചിരുന്നെങ്കിലും ഒരു കിലോയിലുംകുറവ് മുന്തിരിയാണ് അന്ന് കിട്ടിയത്. അതിനിടെ പെയ്ത മഴയിൽ വള്ളിപ്പടർപ്പ് നശിച്ചെങ്കിലും പിന്നെയും വളരുകയായിരുന്നുവെന്ന് കബീർ പറയുന്നു. ഇത്തവണ ഏഴോളം കിലോ കിട്ടി. വല്യങ്ങാടിയിൽ അരിക്കടയിലെ ജീവനക്കാരനാണ് ഇദ്ദേഹം. രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തി​െൻറ കൂട്ടുകാരൻ ഗഫൂർ മുന്തിരി വളർത്തിയിരുന്നെങ്കിലും വേണ്ടത്ര വിജയം കൊയ്തില്ല. അതുകൊണ്ടുതന്നെ, വലിയ പ്രതീക്ഷയില്ലാതെയാണ് വീട്ടുമുന്നിൽ തൈ നട്ടത്. എന്നാൽ അഞ്ചു സ​െൻറ് സ്ഥലത്തുള്ള വീടി​െൻറ മുക്കാൽ സ​െൻറോളം വരുന്ന മുറ്റത്ത് വലിയ മുന്തിരിപ്പന്തൽ ഒരുങ്ങുകയായിരുന്നു. ഇറച്ചിയും മീനും കഴുകിയ വെള്ളം ഉൾെപ്പടെയുള്ളതു മാത്രമാണ് വളമായി മുന്തിരിൈത്തകൾക്ക് ഒഴിച്ചുകൊടുക്കുന്നത്. കബീറി​െൻറ ഭാര്യ റംലയും മക്കളായ അബ്ദുൽ ഗഫാർ, തകിയുദ്ദീൻ വാഹിദ്, മുഹമ്മദ് ജാസിർ, ഷാഹുൽ ഹമീദ് എന്നിവരും മുന്തിരിെത്തെ പരിപാലനത്തിന് മുന്നിട്ടിറങ്ങാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.