റോഡ്‌ വികസനത്തിന് ആറരകോടി രൂപയുടെ ഭരണാനുമതി

ആയഞ്ചേരി: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് റോഡുകളുടെ വികസനത്തിന് ആറരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കന്നിനട -ചാനിയം കടവ് റോഡിന് നാലുകോടി രൂപയും തിരുവള്ളൂര്‍ ആയഞ്ചേരി റോഡിന് രണ്ടരകോടി രൂപയുമാണ് അനുവദിച്ചത്. ടൗണ്‍ പരിഷ്കരണത്തി​െൻറ ഭാഗമായി കുറ്റ്യാടി, കക്കട്ട്, തണ്ണീര്‍പ്പന്തല്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ കൈവരിയും നടപ്പാതയും നിർമിക്കാന്‍ ഭരണാനുമതിക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കക്കട്ട് ടൗണില്‍ കൈവരിയും നടപ്പാതയും നിർമിക്കാന്‍ ഒരുകോടി 65 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.