സ്കൂൾ വിദ്യാർഥിനിക്ക് പീഡനം: പ്രതി കീഴടങ്ങി

കൽപറ്റ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ പ്രതി കീഴടങ്ങി. കമ്പളക്കാട് പാമ്പോടൻ വീട്ടിൽ ആഷിഖ് റഹ്മാൻ (21) ആണ് ഹൈകോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് കൽപറ്റ പോക്സോ കോടതിയിൽ കീഴടങ്ങിയത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടി നൽകിയ പരാതിയിൽ കമ്പളക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാട്ടിക്കുളത്ത് വന്‍ കഞ്ചാവ് വേട്ട: ആറേകാല്‍ കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍ കാട്ടിക്കുളം: കാട്ടിക്കുളത്ത് ആറേകാല്‍ കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയിലായി. എച്ച്.ഡി കോട്ട മട്ടെകെര നെമ്മനഹള്ളി ഗുരുസ്വാമിയാണ് (25) പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ അദ്ദേഹത്തി​െൻറ പ്രത്യേക സ്ക്വാഡും മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, തിരുനെല്ലി എസ്‌.ഐ ബിജു ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 6.360 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബാഗിലാക്കി ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തിയ കെ.എ 45 സി 5673 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കാട്ടിക്കുളം ടൗണിലാണ് സംഭവം. വയനാട്ടില്‍ ചില്ലറ വില്‍പനക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണിതെന്നാണ് പ്രതി പറയുന്നത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. THUWDL15 ഗുരുസ്വാമി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.