വേനപ്പാറ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കറുത്തപറമ്പ് വാർഡിൽ വേനപ്പാറ നിവാസികളുടെ വർഷങ്ങൾനീണ്ട കാത്തിരിപ്പിന് വിരാമംകുറിച്ച് വേനപ്പാറ കെട്ടിൽ കുടിവെള്ളപദ്ധതി ജോർജ് എം. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സവാദ് ഇബ്രാഹിം, വൈസ് പ്രസിഡൻറ് വി.പി. ജമീല, അംഗങ്ങളായ സുനില കണ്ണങ്കര, ആയിഷ ലത, വികസന സമിതി കൺവീനർ എൻ. ശ്രീനിവാസൻ, കെ.പി കുഞ്ഞൻ, റഫീഖ് വേനപ്പാറ, അബ്ദുസ്സലാം പാലക്കാപറമ്പ്്, യു.കെ അബ്ദുസ്സലാം ഹാജി, പി.ടി അഹമ്മദ്, ഗഫൂർ പി.ടി, അൻസാർ, അസ്‌ലം പെരിലക്കാട്, ഷീല ചന്ദ്രൻ, പ്രസന്ന കുഞ്ഞൻ, നവാസ് കുന്നത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടാങ്ക് നിർമാണത്തിന് സ്ഥലം നൽകിയ കാക്കാംചോല അബൂബക്കറിനെ ആദരിച്ചു. സവാദ് ഇബ്രാഹിം സ്വാഗതവും റഫീഖ് വേനപ്പാറ നന്ദിയും പറഞ്ഞു. ബൈജു മാട്ടുമുറി നയിച്ച കലാസന്ധ്യയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.