'എയ്​മ വോയ്​സ്​' സംഗീതമത്സരം ഒമ്പതിന്​

കോഴിക്കോട്: ഒാൾ കേരള മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന സംഗീത മത്സരം 'എയ്മ വോയ്സ്-2018' ഏപ്രിൽ ഒമ്പതിന് രാവിലെ ഒമ്പതിന് ഹോട്ടൽ നളന്ദയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സൂര്യകൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങൾ എട്ട്, ഒമ്പത് തീയതികളിലായി ഹോട്ടൽ വുഡീസ് ബ്ലഷറിൽ നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് ഗ്രൂപ്പുകളിലാണ് മത്സരം. ദക്ഷിണ മേഖല മത്സരങ്ങൾ ഏപ്രിൽ 15ന് ചെന്നൈയിലും ഫൈനൽ മേയ് 26, 27 തീയതികളിൽ കൊച്ചിയിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9895099419, 9496809664 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. പ്രസിഡൻറ് എ.കെ. പ്രശാന്ത്, ജനറൽ സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, പ്രഭശങ്കർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.