'റോഡുകൾ വെട്ടിപ്പൊളിച്ചാൽ മാത്രം പോര; നന്നാക്കുകയും വേണം'^കൗൺസിൽ

'റോഡുകൾ വെട്ടിപ്പൊളിച്ചാൽ മാത്രം പോര; നന്നാക്കുകയും വേണം'-കൗൺസിൽ കോഴിക്കോട്: കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ നന്നാക്കുന്ന പ്രവ‌ൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് കൗൺസിൽ യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ വാട്ടർ അതോറിറ്റി എക്സി. എൻജിനീയറോട് ആവശ്യപ്പെട്ടു. വെട്ടിപ്പൊളിക്കുന്ന റോഡുകൾ പുനരുദ്ധരിക്കാനുള്ള നടപടിയും വേഗത്തിൽ സ്വീകരിക്കണമെന്ന കാര്യം നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽകുമാർ കൗൺസിലി​െൻറ ശ്രദ്ധയിൽെപടുത്തിയപ്പോഴാണ് മേയർ ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്തിടെ പ്രവൃത്തി പൂർത്തിയാക്കിയ കോനോത്ത് നാരായണൻ റോഡ്, എരവത്തുകുന്ന് എന്നീ റോഡുകൾ കേരള വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ നൽകുന്നതിനായി വെട്ടിപ്പൊളിക്കാൻ അനുവദിക്കുന്നതിനുള്ള അജണ്ട പരിഗണിക്കുകയായിരുന്നു കൗൺസിൽ. വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുന്നതിനായി റിഫോമേഷൻ ചാർജ് ഇനത്തിൽ പണം കൈപ്പറ്റിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ പറഞ്ഞു. മാനാഞ്ചിറയും എരവത്തുകുന്ന് വി.കെ. കൃഷ്ണമേനോൻ സ്മൃതിവനം പാർക്കും നവീകരിക്കുന്നതിനായി ലഭിച്ച ടെൻഡറിന് കൗൺസിൽ അംഗീകാരം നൽകി. അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുക. 80 ലക്ഷം രൂപ ചെലവിലാണ് മാനാഞ്ചിറയിലെ നവീകരണം. 1.70 കോടി ഇതിനായി ഡി.ടി.പി.സിയും ചെലവഴിക്കും. സ്മൃതിവനം സൗന്ദര്യവത്കരണത്തിന് 1.10 കോടിയാണ് ചെലവ്. കോർപറേഷൻ പരിധിയിലെ പുഴകളിൽനിന്ന് മണലെടുക്കൽ നിരോധനത്തെ സംബന്ധിച്ച് ജില്ല കലക്ടർ വഴി സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ജൂൺ ആറ് വരെ ജില്ലയിലെ പുഴകളിൽ മണലെടുക്കുന്നതിന് നിരോധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻ. സതീഷ്കുമാറിൻറെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോട്ടുമ്മൽ സ്കൂൾ നിലവിലെ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുകൊടുക്കുന്ന നിലപാടെടുക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടണമെന്ന് സി.കെ. സീനത്ത് ശ്രദ്ധക്ഷണിച്ചു. ഇക്കാര്യം സർക്കാറിന് കത്തെഴുതി അറിയിക്കാമെന്ന് മേയർ വ്യക്തമാക്കി. ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ പലർക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഒ. ശരണ്യ ശ്രദ്ധ ക്ഷണിച്ചു. ചെറുവണ്ണൂർ- നല്ലളം കോർപറേഷൻ സോണൽ ഓഫിസിൽ ഒരു പ്രവർത്തവും നടക്കുന്നില്ലെന്നും ഇത് ജനങ്ങളെ ബാധിക്കുന്നുണ്ടെന്നും എം. കുഞ്ഞാമുട്ടി കൗൺസിൽ യോഗത്തിൽ അറിയിച്ചു. 75 വാർഡുകളിൽ ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 75 വാർഡുകളിലും ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. ടെൻഡർ നടപടികളിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പിന്തുണക്കാതിരുന്നതോടെ മുൻ കൗൺസിലിൽ മാറ്റിവെച്ച അജണ്ടക്കാണ് വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ അംഗീകാരമായത്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കൗൺസിലിലാണ് 1.72 കോടി രൂപക്ക് നഗരത്തിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ പദ്ധതി യു.എൽ.സി.സി.എസിനെ ഏൽപിക്കാൻ തീരുമാനിച്ചു. എന്നാൽ, സാങ്കേതിക കാരണത്താൽ യു.എൽ.സി.സി.എസ് പിന്മാറിയതോടെയാണ് പദ്ധതി നീണ്ടുപോയത്. പിന്നീട് സർക്കാർ നിർദേശ പ്രകാരം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം നഗരസഭയുടെ 75 വാർഡുകളിലും മൂന്നുവീതം ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 1.72 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി. പിന്നീട് ഇലക്ട്രിക്കൽ വർക്കുമായി ബന്ധപ്പെട്ട ടെൻഡറിൽ അപാകതകളുണ്ടെന്നു കാണിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. കുറഞ്ഞ തുക ഒഴിവാക്കി കൂടുതൽ തുകക്ക് കരാർ നൽകുന്നുവെന്നായിരുന്നു വിവാദം. തുടർന്ന് പൊതുമരാമത്തിൽനിന്ന് കുറഞ്ഞ ടെൻഡർ നൽകിയവരെ ഒഴിവാക്കിയതി​െൻറ വിശദീകരണം കിട്ടിയ ശേഷം പദ്ധതി പരിഗണിക്കാമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. പി.ഡബ്ല്യു.ഡിയുടെ വിശദീകരണം ലഭിച്ചതോടെയാണ് വിഷയം ചർച്ചക്കെടുത്തത്. അവ്യക്തത മാറിയതോടെ പ്രതിപക്ഷം അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.