'തർത്തീൽ' ഖുർആൻ പഠന കോഴ്സ്

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ അൽ മദ്റസത്തുൽ ഇസ്ലാമിയ നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ പഠന കോഴ്സ് തർത്തീൽ-2018 എം.എ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ഹമീദ്, എം.എസ്. മൊയ്തീൻ കുട്ടി, ഹാഫിള് മുഹമ്മദലി, ഹാഫിള് നൗഷാദ്, സാദിഖ്, മുഹമ്മദ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഏപ്രിൽ അഞ്ചിന് അരംഭിച്ച പരിശീലന കോഴ്സ് മേയ് അഞ്ചുവരെ നീണ്ടുനിൽക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.