സർക്കാർ വിദ്യാഭ്യാസകച്ചവടത്തിന് കൂട്ടുനിൽക്കരുത് ^എം.എസ്​.എം

സർക്കാർ വിദ്യാഭ്യാസകച്ചവടത്തിന് കൂട്ടുനിൽക്കരുത് -എം.എസ്.എം കോഴിക്കോട്: അനധികൃതമായി വിദ്യാർഥികൾക്ക് പ്രവേശനം നൽകുകവഴി സമൂഹത്തെ വഞ്ചിക്കുകയും വിദ്യാഭ്യാസകച്ചവടം നടത്തുകയും ചെയ്യുന്ന മാനേജ്മ​െൻറുകൾക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് (എം.എസ്.എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ 180 വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്തിയതിന് പകരമായി അടുത്തവർഷം അത്രയും വിദ്യാർഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തണം. സർക്കാറുമായി കരാർ ഒപ്പിടാതെ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും അംഗീകാരം റദ്ദാക്കണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു. സുഫിയാൻ അബ്ദുസത്താർ അധ്യക്ഷതവഹിച്ചു. ഹാസിൽ മുട്ടിൽ, ഡോ. ജംഷിദ് ഉസ്മാൻ, ഡോ. സാബിത്ത്, സജ്ജാദ് ഫാറൂഖി, മുഹ്സിൻ തൃപ്പനച്ചി, റിഹാസ് പുലാമന്തോൾ, യാസർ ബാണോത്ത്, ഷഹീർ വെട്ടം, നസീഫ് അത്താണിക്കൽ, ഷഹീർ ആലപ്പുഴ, ഫവാസ് എളേറ്റിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.