സ്​റ്റാർ കെയർ ഹോസ്പിറ്റൽ ആരോഗ്യ പരിശോധന പദ്ധതി

കോഴിക്കോട്: റോഡ് സുരക്ഷയുടെ ഭാഗമായി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് സ്റ്റാർ കെയർ ഹോസ്പിറ്റൽ 'ഹെൽത്തി മൈൽസ്' എന്ന പേരിൽ ആരോഗ്യ പരിശോധന പദ്ധതി നടപ്പാക്കുമെന്ന് സ്റ്റാർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷ​െൻറ 11 പെട്രോൾ പമ്പുകളുമായി സഹകരിച്ചാണ് ആരോഗ്യ പരിശോധന പദ്ധതി സംഘടിപ്പിക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ റോഡ് സുരക്ഷാ സന്ദേശമുള്ള ബോ‌ർഡുകൾ സ്ഥാപിക്കും. 500 രൂപക്ക് മുകളിൽ പെട്രോളോ ഡീസലോ വാങ്ങിക്കുന്നവർക്ക് കൂപ്പൺ കൊടുക്കും. ഈ കൂപ്പൺ ഉപയോഗിച്ച് സ്റ്റാർ കെയർ ഹോസ്പിറ്റലിൽനിന്ന് 1200 രൂപയുടെ ആരോഗ്യ പരിശോധനകൾ 500 രൂപക്ക് നടത്തിക്കൊടുക്കും. കൂപ്പൺ ലഭിക്കുന്നവർ സൗകര്യപ്രദമായ ദിവസത്തേക്ക് മുൻകൂറായി ബുക്ക് ചെയ്യണം. ഇൗ മാസം 30 വരെ പമ്പുകളിൽനിന്ന് കൂപ്പൺ ലഭിക്കും. ജൂൺ 30നകം പരിശോധനകൾ നടത്താൻ സൗകര്യമുണ്ട്. വാർത്തസമ്മേളനത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റ‌ഡ് ചീഫ് മാനേജർ വിൽസൺ സിക്ക, പി.വി. അനൂപ്, ഷുഹൈബ് ഖാദർ, പനീന്ദ്ര എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.