ലഹരി വിരുദ്ധ കാമ്പയിൻ

ഈങ്ങാപ്പുഴ: സാസ്ക് പുതുപ്പാടിയും താമരശ്ശേരി പൊലീസും ചേർന്ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പയോണ ആദിവാസി കോളനിയിൽ നടന്ന സെമിനാർ താമരശ്ശേരി എസ്.ഐ എ. സായൂജ് കുമാർ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ ജയശ്രീ ഷാജി അധ്യക്ഷത വഹിച്ചു. സാസ്ക് ജനറൽ സെക്രട്ടറി ബിജു വാച്ചാൽ, ഉസ്മാൻ ചാത്തൻചിറ, സി.ഡി.എസ് ചെയർപേഴ്സൻ സീനചന്ദ്രൻ, സജി ജോൺ, ആർദ്ര സൂസൻ, ജമീല, എൽസി എന്നിവർ സംസാരിച്ചു. പുതുപ്പാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഷിബു, താമരശ്ശേരി എക്സൈസ് ഓഫിസർ വി.ആർ. അശ്വന്ത് എന്നിവർ ക്ലാസെടുത്തു. ആദിവാസി മൂപ്പൻ കൈമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പയോണ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപവത്കരിച്ചു. റോഡ് െലവലിങ് സർവേ ആരംഭിച്ചു കോടഞ്ചേരി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ പുല്ലൂരാംപാറ -തോട്ടമൂഴി -കോടഞ്ചേരി റോഡി​െൻറ ലെവലിങ് സർവേ ആരംഭിച്ചു. പദ്ധതിക്കായി മൂന്നര കോടി രൂപ കേന്ദ്ര ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. കാസർകോട് എം.ടി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. സർവേ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ് നിർവഹിച്ചു. ജി.എസ്.വൈ അസി. എൻജിനീയർ അശ്വിൻ ദാസ്, കെ.എം. പൗലോസ്, അബ്ദു മുട്ടത്ത്, പി.കെ. ജോർജ്, സാബു ചെമ്മാംപള്ളിയിൽ, വി.ടി. സെബാസ്റ്റ്യൻ, കോൺട്രാക്ടർ അബ്ദുൽ സുബൈർ എന്നിവർ പങ്കെടുത്തു. ജീവൻ ഫുഡ് പ്രോഡക്റ്റ്സ് ഉദ്ഘാടനം ഈങ്ങാപ്പുഴ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വനിത സൂക്ഷ്മ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുപ്പായക്കോട് ആരംഭിച്ച ജീവൻ ഫുഡ് പ്രോഡക്റ്റ്സ് ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഫ്രീന ചന്ദ്രൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പി.ഡി. ശരത്, കനറ ബാങ്ക് മാനേജർ സജിത, ലീന ഡൊമിനിക്, റാണി ജോയി, ജോളി ബെന്നി, ലാലി തോമസ്, പി.പി. ആമിന എന്നിവർ സംസാരിച്ചു. അഞ്ച് അംഗങ്ങളുമായി വ്യവസായിക സംരംഭങ്ങൾ തുടങ്ങുന്ന വനിത ഗ്രൂപ്പുകൾക്ക് 1,25,000 രൂപ സബ്സിഡിയായി നൽകുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.