മാനാഞ്ചിറയിൽ മരം കടപുഴകി വീണു

കോഴിക്കോട്: മാനാഞ്ചിറ മൈതാനത്ത് തണൽമരം കടപുഴകി വീണ് വിശ്രമമണ്ഡപം തകർന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ബീച്ച് സ്റ്റേഷനിൽനിന്നുള്ള അസി. സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ, ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂർ, ടി.വി. പൗലോസ് എന്നിവരുൾപ്പെട്ട അഗ്നിശമന സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. അടച്ചിട്ട കടക്ക് തീപിടിച്ചു കോഴിക്കോട്: സി.എച്ച് ഓവർബ്രിഡ്ജിനു താഴെ റെയിൽേവ ട്രാക്കിന് സമീപത്തായി അടച്ചിട്ട കടക്ക്് തീപിടിച്ചു. ഖദീജ ബിൽഡിങ് കോംപ്ലക്സിലെ 'ജി സൈൻ' എന്ന കടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീപ്പിടിത്തമുണ്ടായത്. മൊമേൻറാകളും പ്ലാസ്റ്റിക് നെയിംബോർഡുകളും തയാറാക്കുന്ന കടയാണ് കത്തിനശിച്ചത്. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.