പൂജാ ഉപകരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പന്തീരാങ്കാവ്: കൈമ്പാലത്ത് പാലത്തിനടിയിൽ പൂജക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പാലത്തിനടയിൽ പ്ലാസ്റ്റിക്ക് കവറിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താലം, ചെറിയ വിളക്കുകൾ തുടങ്ങിയവയാണ് കവറിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നല്ലളം പോലീസെത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇവ ആർ.ഡി.ഒക്ക് കൈമാറും. photo: temple.jpg കൈമ്പാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത പൂജാ സാമഗ്രികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.