ഇശ്​റത്​ വ്യാജ ഏറ്റുമുട്ടൽ കേസ്​: രണ്ട്​ ​െഎ.ബി ഉദ്യോഗസ്ഥരുടെ സമൻസ്​ സി.ബി.​െഎ കോടതി റദ്ദാക്കി

അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ രണ്ട് ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ഹാജരാവണമെന്ന മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ് പ്രത്യേക സി.ബി.െഎ കോടതി റദ്ദാക്കി. അസിസ്റ്റൻറ് രാജീവ് വാംഖഡെ, ടി.എസ്. മിത്തൽ എന്നിവരുടെ ഹരജി പരിഗണിച്ചാണ് പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ജെ.ബി. പാണ്ഡ്യ സമൻസ് റദ്ദാക്കിയത്. ഇവരെ കൂടാതെ സ്പെഷൽ ഡയറക്ടർ രജീന്ദർ കുമാർ, ഒാഫിസർ എം.എസ്. മിശ്ര എന്നിവർക്കും കീഴ്കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, ഇവർ അതിനെതിരെ പ്രത്യേക സി.ബി.െഎ കോടതിയെ സമീപിച്ചിരുന്നില്ല. നാലു െഎ.ബി ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി കസ്റ്റഡിയിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചുമത്തിയത്. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന വാദമുയർത്തിയാണ് രാജീവ് വാംഖഡെ, ടി.എസ്. മിത്തൽ എന്നിവർ പ്രത്യേക സി.ബി.െഎ കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.