കുറ്റ്യാടി: ടൗണിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടർ അടഞ്ഞുതന്നെ. തുടർച്ചയായി നാലുദിവസം ബാങ്കുകൾ അവധിയായിരിക്കുമ്പോഴാണ് ഏറെ പേർ സന്ദർശിക്കുന്ന വയനാട് റോഡിലെ കൗണ്ടർ ബുധനാഴ്ച മുതൽ അടച്ചിട്ടിരിക്കുന്നത്. കൗണ്ടർ അടച്ചതിെൻറ കാരണം വ്യക്തമാക്കുന്ന നോട്ടീസ് പതിച്ചിട്ടുമില്ല. രണ്ട് മെഷീനുകളുള്ള ഇവിടെ പലപ്പോഴും തകരാറാവുകയോ പണം ഇല്ലാത്ത സ്ഥിതിയോ ആണെന്ന് ഇടപാടുകാർ പറയുന്നു. റോഡിലേക്ക് തള്ളിയ വൈദ്യുതി കാൽ ഭീഷണി കുറ്റ്യാടി: ചെറിയകുമ്പളം ടൗണിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി കാൽ ഭീഷണിയായി. കോൺക്രീറ്റ് ചെയ്ത് റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യുതികാൽ മാറ്റിയില്ല. കാൽ മാറ്റാത്തതിനാൽ റോഡ് വീതി കൂട്ടിയതിെൻറ ഫലം ലഭിക്കുന്നുമില്ല. കൂടാതെ ഈ വൈദ്യുതി കാലിൽ നിന്ന് തൂങ്ങി നിൽക്കുന്ന കമ്പികളും വയറുകളും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഭീഷണിയാണ്. ചെറിയ അശ്രദ്ധ മതി ഇവയിൽ കുരുങ്ങാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.