കോഴിക്കോട്: നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ജയിൽ ഉദ്യോഗസ്ഥനെ തെരുവുനായ് കടിച്ചു. ജില്ല ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ പി.പി. ഷബിനാണ് നായ് കടിച്ച് കാലിന് പരിക്കേറ്റത്. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി. കണ്ണൂരിലെ ചാലോട്ടെ വീട്ടിലേക്ക് അതിരാവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നാലാം പ്ലാറ്റ്ഫോമിൽ വെച്ച് പിറകിൽ നിന്നായിരുന്നു നായ് ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷബിൻ ആദ്യം ബീച്ച് ആശുപത്രിയിലെത്തിയെങ്കിലും വാക്സിൻ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. തിരക്കുകുറഞ്ഞ നാലാം പ്ലാറ്റ്ഫോമിനടുത്താണ് ഇവ കൂടുതലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.