നാട്ടുകാരുടെ സ്വപ്നമായ വൻകിട കുടിവെള്ള പദ്ധതി തുലാസിൽ VERY IMPORTANT LEAD *മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലേക്കുള്ള പദ്ധതിയാണ് അനിശ്ചിതത്വത്തിലായത് *അനുവദിക്കപ്പെട്ട ഫണ്ട് പാഴായിപ്പോകുമെന്ന് ആശങ്ക മേപ്പാടി: ജലസംഭരണ ടാങ്ക്, ഫിൽട്ടർ പ്ലാൻറ് എന്നിവ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തി വാങ്ങാൻ കഴിയാത്ത കാരണത്താൽ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് കാരാപ്പുഴ ഡാം റിസർവോയറിൽനിന്ന് കുടിവെള്ളമെത്തിക്കാൻ ആവിഷ്കരിച്ച ബൃഹദ് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇതോടെ, രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മൂന്നു പഞ്ചായത്തുകളുടെ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് കരുതിയ പദ്ധതിയാണ് ത്രിശങ്കുവിലായത്. നിശ്ചിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ അനുവദിക്കപ്പെട്ട ഫണ്ട് ലാപ്സാകുമെന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരിക്കെയാണ് നബാർഡിെൻറ 30 കോടി രൂപ വകയിരുത്തി പദ്ധതിക്ക് തുടക്കം കുറിച്ചത്. കാരാപ്പുഴ റിസർവോയറിന് സമീപം കിണർ, പമ്പ് ഹൗസ് എന്നിവ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് മേപ്പാടിയിലെത്തിച്ച് പൂത്ത കൊല്ലിയിൽ ടാങ്കും ഫിൽട്ടർ പ്ലാൻറും സ്ഥാപിച്ച് ശുദ്ധീകരിച്ച് മൂന്ന് പഞ്ചായത്തുകളിലേക്കും ഗ്രാവിറ്റി വഴി വിതരണം നടത്തുകയെന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ടാങ്കും ഫിൽട്ടർ പ്ലാൻറും സ്ഥാപിക്കാനുള്ള സ്ഥലം മൂന്നു പഞ്ചായത്തുകളും ചേർന്ന് വാങ്ങി, ജല അതോറിറ്റിക്ക് കൈമാറാനായിരുന്നു തീരുമാനം മൂന്നു പഞ്ചായത്തുകളും ചേർന്ന് ഇതിനുള്ള ഒന്നര കോടി രൂപ നൽകുകയും ചെയ്തിരുന്നു. പൂത്ത കൊല്ലി എസ്റ്റേറ്റിൽനിന്ന് ചില സ്വകാര്യ വ്യക്തികൾ മുറിച്ചുവാങ്ങിയ 1.35 ഏക്കർ സ്ഥലമാണ് വാങ്ങാൻ പദ്ധതിയിട്ടത്. സെൻറിന് 1.70 ലക്ഷം രൂപയാണ് വില നിശ്ചയിക്കപ്പെട്ടത്. ഇതിനിടയിലാണ് തോട്ടം മുറിച്ചുവിൽപന, തരംമാറ്റൽ എന്നിവക്കെതിരെ അന്നത്തെ ജില്ല കലക്ടർ അടക്കമുള്ള റവന്യൂ സംഘം എസ്റ്റേറ്റ് അധികൃതർക്കെതിരെ നിയമനടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് താലൂക്ക് ലാൻഡ്ബോർഡിലുള്ള കേസുകൾ നിലനിൽക്കുകയുമാണ്. വർഷങ്ങൾ നീണ്ടുപോയത് അനുസരിച്ച് പദ്ധതിത്തുകയിൽ വർധന വരുത്തി 60 കോടിയാക്കി. നത്തംകുനിയിൽ പ്രത്യേക ടെൻഡർ വിളിച്ച് കിണർ, പമ്പ് ഹൗസ് എന്നിവയുടെ പ്രവൃത്തി കഴിഞ്ഞ വർഷം ആരംഭിക്കുകയും ചെയ്തു. ഇതോടെ, പദ്ധതി യാഥാർഥ്യമാകുമെന്ന തോന്നലുണ്ടായി. എന്നാൽ, പൂത്ത കൊല്ലിയിലെ നിശ്ചിത ഭൂമി വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും റവന്യൂ വകുപ്പിൽനിന്ന് എതിർപ്പുവന്നു. ഇക്കാര്യത്തിൽ റവന്യൂ അധികൃതർ രണ്ടു തട്ടിലാണെന്നാണ് സൂചന. ഇത് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തനോ റവന്യൂ വകുപ്പിെൻറ അനുമതി വാങ്ങിയെടുക്കുന്നതിനോ അധികൃതർക്ക് കഴിഞ്ഞതുമില്ല. റവന്യൂ വകുപ്പിെൻറ എതിർപ്പിനെ മറികടക്കാൻ കാബിനറ്റ് തീരുമാനമുണ്ടെങ്കിൽ കഴിയുമെങ്കിലും അതിനുള്ള ഫലപ്രദമായ നീക്കങ്ങളും ഉണ്ടായിട്ടില്ല. ഭൂമി കണ്ടെത്താൻ കഴിയാതെ വന്നതോടെ ഈ സ്വപ്നപദ്ധതി തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. -സ്വന്തം ലേഖകൻ FRIWDL23 കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ കിണർ, പമ്പ് ഹൗസ് എന്നിവയുടെ പ്രവൃത്തി നത്തം കുനിയിൽ പുരോഗമിക്കുന്നു കൂമ്പുക്കൽ കുരുമുളക് കൃഷിവികസന സെമിനാർ *ജില്ലയിൽ ഈ വിഭാഗത്തിലുള്ള കുരുമുളക് വ്യാപിപ്പിക്കും പുൽപള്ളി: അത്യുൽപാദനശേഷിയും രോഗപ്രതിരോധശേഷി കൂടിയതുമായ കൂമ്പുക്കൽ കുരുമുളക് കൃഷി വയനാട്ടിൽ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റിയുമായി സഹകരിച്ച് ഓർഗാനിക് വയനാട് കർഷകർക്കായി പരിശീലനം നടത്തി. കേന്ദ്ര സർക്കാറിെൻറ എസ്.ടി.ഇ.ഡി പദ്ധതിയിൽ ഉൽപ്പെടുത്തിയാണ് വയനാട്ടിൽ പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ജില്ലയിലെ കൂമ്പുക്കൽ വർഗീസിെൻറ കൃഷിയിടത്തിൽ കെണ്ടത്തിയ ഈ ഇനത്തിന് അദ്ദേഹത്തിെൻറ പേരിൽതന്നെയാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ ഇനത്തിെൻറ കൂടുതൽ തൈകൾ ഉൽപാദിപ്പിച്ച് കർഷകരിലെത്തിക്കുന്നതിനായി പുൽപള്ളി വനമൂലികയിൽ ഉൾെപ്പടെ വയനാട്ടിൽ നാല് നഴ്സറികൾ ആരംഭിച്ചിട്ടുണ്ട്. പരിശീലന പരിപാടി എസ്.ടി.ഇ.ഡി പദ്ധതി പി.ഡി.എസ് കോഓഡിനേറ്റർ ടി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. വനമൂലിക പ്രസിഡൻറ് പി.ജെ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർമാരായ സിജോ ജോസ്, സ്റ്റെവിൻ കെ. സെബാസ്റ്റ്യൻ, സനൂപ് ശ്രീധരൻ, വർഗീസ് കൂമ്പക്കൻ, എ. ബാലകൃഷ്ണൻ എന്നിവർ ക്ലാസെത്തു. ഓർഗാനിക് വയനാട് കോ-ഓഡിനേറ്റർ കെ.എം. ജോർജ് സ്വാഗതവും പി.എം. സിബി നന്ദിയും പറഞ്ഞു. കായികതാരങ്ങൾ റിപ്പോർട്ട് ചെയ്യണം പുൽപള്ളി: ഒക്ടോബർ മൂന്നു മുതൽ കണ്ണൂരിൽ നടക്കുന്ന നോർത്ത് സോൺ ഗെയിംസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ കായികതാരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ ഫുട്ബാൾ വിഭാഗം കുട്ടികൾ (ആൺ/പെൺ) തിങ്കളാഴ്ചയും സീനിയർ വിഭാഗം കുട്ടികൾ(ആൺ/പെൺ) ചൊവ്വാഴ്ചയും മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണം. മുള്ളൻകൊല്ലിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനം പൂർത്തിയായി പുൽപള്ളി: സി.പി.എം മുള്ളൻകൊല്ലി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. പെരിക്കല്ലൂർ കടവ് ബ്രാഞ്ച് സമ്മേളനം പി.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി വി.എം. ജോർജിനെ തെരഞ്ഞെടുത്തു. പാതിരി നോർത്ത് സമ്മേളനം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ടി. ജോബി. പാതിരി സൗത്ത് ബ്രാഞ്ച് സമ്മേളനം ജില്ല കമ്മിറ്റി അംഗം ടി.ബി. സുരഷ് ഉദ്ഘാടനം ചെയ്തു. പി.വി. മനോജാണ് സെക്രട്ടറി. പട്ടാണിക്കൂപ്പ് സമ്മേളനം കെ.എസ്. ഷിനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ടി. തങ്കച്ചൻ. മുള്ളൻകൊല്ലി വെസ്റ്റ് ബ്രാഞ്ച് സമ്മേളനം കെ.എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അഖിൽ സെബാസ്റ്റ്യനാണ് സെക്രട്ടറി. മുള്ളൻകൊല്ലി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി പ്രമോദിനെ തെരഞ്ഞെടുത്തു. ആലത്തൂർ ബ്രാഞ്ചിൽ സി.പി. കുര്യനും സുരഭിക്കവല ഈസ്റ്റിൽ സണ്ണി ഓലിക്കരോട്ടുമാണ് സെക്രട്ടറിമാർ. സമ്മേളനം എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സുരഭി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബിഷ് ജോർജാണ്. ഉദയക്കവല സമ്മേളനം പി.എസ്. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. രമേശൻ. മുള്ളൻകൊല്ലി ലോക്കൽ സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ മുള്ളൻകൊല്ലിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.