മസ്​ജിദ്​ ജീവനക്കാർക്ക്​ ക്ഷേമനിധി ആരംഭിക്കുന്നു

മസ്ജിദ് ജീവനക്കാർക്ക് ക്ഷേമനിധി കോഴിക്കോട്: സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോർഡി​െൻറ മസ്ജിദ് എംപ്ലോയീസ് സർവിസ് രജിസ്റ്റർ (എസ്.ആർ) എടുത്തവർക്ക് ക്ഷേമനിധി തുടങ്ങുന്നു. എസ്.എം.എ സംസ്ഥാന കമ്മിറ്റിയുെട അംഗീകാരമുള്ള മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഖത്തീബ്, മുദരിസ്, ഇമാം, മുഅദ്ദിൻ, ശരീഅത്ത്-അറബിക്-ദഅ്വാ കോളജുകളിലെ മതാധ്യാപകർ എന്നിവർക്കാണ് ക്ഷേമനിധി തുടങ്ങുന്നത്. പ്രഫ. കെ.എം.എ. റഹീം പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ക്ഷേമകാര്യ വൈസ് പ്രസിഡൻറ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, എസ്.എ. അബ്ദുൽ ഹമീദ് മൗലവി, സി.പി. അബ്ദുല്ലക്കുട്ടി, വി.വി. അബൂബക്കർ സഖാഫി, എം.ഇ. അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ സംസാരിച്ചു. വായന മത്സര വിജയികൾ കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനെത്ത ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന 'അഖില കേരള വായന മത്സരം 2017' കോഴിക്കോട് ജില്ലതല മത്സരത്തിൽ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിലെ വി.എസ്. മൃണാൾ ഒന്നാംസ്ഥാനം നേടി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ബി.എസ്. ഷംന രണ്ടാംസ്ഥാനവും കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഡി.എസ്. നവനീത് മൂന്നാംസ്ഥാനവും നേടി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.