വടകര: തത്ത്വചിന്തയും ധർമബോധവും ഉൾക്കൊള്ളുന്ന 24 ഗാനങ്ങൾ, പഴയതും പുതിയതുമായ തലമുറകളിലെ 24 കലാകാരന്മാർ ചേർന്ന് പാടിയപ്പോൾ വടകരയിലെ സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. പഴയകാല പാട്ടുപെട്ടിയിൽ പാട്ടുവെച്ചാണ് നടത്തിയത്. എം.പി. അബ്ദുൽ സമദ് സമദാനി ഉദ്ഘാടനം ചെയ്തു. 24 ഗായകർക്കും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തവർക്കും ഉദ്ഘാടകനും വിശിഷ്ടാതിഥികൾക്കും റേഡിയോ ഉപഹാരമായി നൽകി. കെ.എസ്.എസ് സൗണ്ട്സിലെ ആദ്യകാല ജീവനക്കാരനായ തെക്കെയിൽ ബാലനെ ആദരിച്ചു. സുനിൽ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു. പ്രേംകുമാർ വടകര, ടി. മുരളി, പി.എം. രവീന്ദ്രൻ, ഇ.വി. വത്സൻ, ആറ്റക്കോയ തങ്ങൾ, സിസ്റ്റർ രേഖ, എം.ഡബ്ല്യു.എ. സനൽ, ഇ. മുരളീനാഥ് തിരുവള്ളൂർ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണ മാതൃകയായി സിവിൽ സ്റ്റേഷൻ വടകര: സിവിൽ സ്റ്റേഷൻ പരിധിയിലുള്ള സർക്കാർ ഓഫിസുകളിൽ ജൈവമാലിന്യ സംസ്കരണത്തിന് അഞ്ച് റിങ് കമ്പോസ്റ്റ് യൂനിറ്റുകൾ സ്ഥാപിച്ച് സിവിൽ സ്റ്റേഷനുകളിലെ സർക്കാർ ഓഫിസുകൾ മാതൃകയായി. സ്ഥാപനങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങൾ തൊട്ടികളിൽ നിക്ഷേപിച്ച് റിങ് കമ്പോസ്റ്റുകളിലേക്ക് മാറ്റും. ഇതോടെ സിവിൽ സ്റ്റേഷനിലെ ജൈവമാലിന്യത്തിന് പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. കമ്പോസ്റ്റ് യൂനിറ്റിെൻറ പ്രവർത്തനം നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം. വേണുഗോപാൽ, പി.എ. പ്രദീപ്കുമാർ, പി. അശോകൻ, പ്രസീത, മണലിൽ മോഹനൻ, പി. ഷജിൽകുമാർ, ടി.കെ. പ്രകാശൻ, ടി.പി. ബിജു എന്നിവർ സംസാരിച്ചു. ഗ്രാമീണ ഗ്രന്ഥാലയം 60ാം വാർഷികം വടകര: ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കരയുടെ 60ാം വാർഷികം 'ഗ്രാമോത്സവ'ത്തിെൻറ ഭാഗമായി താലൂക്കുതല ക്വിസ് മത്സരം, കവിതാസായാഹ്നം എന്നിവ നടത്തി. ക്വിസ് മത്സരം ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.ആർ. രഞ്ജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കവിതാസായാഹ്നം പ്രഫ. കെ. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. മനോജൻ കാറോളി, പി.കെ. ഷൈജു എന്നിവർ സംസാരിച്ചു. ശിവദാസ് പുറമേരി, ബിനീഷ് പുതുപ്പണം, ഗോപീനാരായണൻ, ശ്രീനി എടച്ചേരി, രാധാകൃഷ്ണൻ എടച്ചേരി, ജിനേഷ് മടപ്പള്ളി, ജിനചന്ദ്രൻ ചോമ്പാല, നളിനാക്ഷൻ കണ്ണൂക്കര, എ.കെ. ജോജികൃഷ്ണൻ, എ.ആർ. അനിവേദ, കെ.വി. രജീഷ് എന്നിവർ കവിത ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.