കുട്ടമ്പൂർ തലപ്പാടിമല കുടിവെള്ളപദ്ധതി നടപ്പായില്ല; കുടിവെള്ളക്ഷാമം രൂക്ഷം

നന്മണ്ട: തലപ്പാടിമല കുടിവെള്ളപദ്ധതി നടപ്പാക്കാത്തതു കാരണം കുടിവെള്ളത്തിനായി തലപ്പാടിമല നിവാസികൾ നെേട്ടാട്ടത്തിൽ. കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ ആറാം വാർഡിലെ കുടിവെള്ളപദ്ധതിയാണ് പാതിവാഴിയിലായത്. 1997ലായിരുന്നു പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഒാരോ ഗുണഭോക്താവിൽനിന്നും 1500 രൂപ വീതം പിരിച്ചെടുത്തു. അരീക്കൽതാഴത്ത് കിണർ കുഴിക്കുകയും തലപ്പാടിമലയിൽ ടാങ്കും സ്ഥാപിച്ചു. എന്നാൽ, വൈദ്യുതി കണക്ഷനോ ജലവിതരണ പൈപ്പോ സ്ഥാപിച്ചില്ല. ഏറെ വർഷങ്ങൾക്കുശേഷം ഗുണഭോക്താക്കളിൽനിന്നും പിരിച്ച സംഖ്യ കമ്മിറ്റി തിരിച്ചുകൊടുത്തു. പദ്ധതി നടപ്പാക്കുകയായിരുന്നുവെങ്കിൽ 30ഒാളം വീട്ടുകാർക്ക് ഉപകാരപ്രദമാകുമായിരുന്നു. എേട്ടാളം പട്ടികജാതി കുടുംബങ്ങളുമുണ്ടിവിടെ. തലപ്പാടി പാറയും മലയും ഉൾപ്പെടുന്ന പ്രദേശമായതിനാൽ വേനൽക്കാലത്ത് മാത്രമല്ല കാലവർഷത്തിലും കുടിവെള്ളം കിട്ടാക്കനിയാണിവിടെ. വേനൽ കനക്കുേമ്പാൾ തലപ്പാടിക്കാർ അകലെയുള്ള ബന്ധുവീടുകളെയാണ് അഭയം പ്രാപിക്കുന്നത്. തലപ്പാടിമല കുടിവെള്ള പദ്ധതിക്കായി എട്ടുലക്ഷം അനുവദിച്ചതായി പഞ്ചായത്തംഗം കെ.കെ. വിശ്വംഭരൻ അറിയിച്ചു. പദ്ധതി ഉടൻതന്നെ പൂർത്തീകരിക്കുമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.