പരിസ്ഥിതി വിഷയത്തിൽ ഇടപെടുന്നവരെ ദേശവിരുദ്ധരാക്കുന്ന സാഹചര്യം -ഡോ. രാജേന്ദ്ര സിങ് കോഴിക്കോട്: നദി കൈയേറ്റം പോലുള്ള പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്നത് ദേശവിരുദ്ധ പ്രവർത്തനമായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ഇന്ത്യയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങ് പറഞ്ഞു. ഏകത പരിഷത്തും ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ സ്റ്റഡീസും ചേർന്ന് ഏർപ്പെടുത്തിയ കല്ലേൻ പൊക്കുടൻ സ്മാരക പുരസ്കാരം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയെയും മണ്ണിെനയും പ്രകൃതിയെയും കൂടി സംരക്ഷിക്കുമ്പോഴേ രാജ്യത്ത് ഒരു മികച്ച ഭരണമാണുള്ളതെന്ന് പറയാനാവൂ. കൈയേറ്റരഹിതമായ നദിയും ചുറ്റുപാടുമുണ്ടെങ്കിലേ ഏതൊരു രാജ്യവും രക്ഷപ്പെടുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾക്ക് കൂടി പരിഹാരമുണ്ടെങ്കിലേ രാജ്യം പുരോഗതി കൈവരിക്കൂ. വ്യക്തികളിൽ മനുഷ്യത്വം എന്ന ഗുണത്തോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന മനോഭാവം കൂടി ഉൾച്ചേരണം. ജനങ്ങൾക്കിടയിൽ ജലസാക്ഷരത കൂടി പ്രചരിപ്പിക്കണം, എന്നാൽ ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഗാന്ധിയൻ ഡോ. പി.വി. രാജഗോപാൽ പൊക്കുടൻ അനുസ്മരണവും പുരസ്കാര ദാന ചടങ്ങും ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ.സി. അബു, കാരയിൽ സുകുമാരൻ, ടി. രമേശ്വരി അമ്മ, ആസിഫ് കുന്നത്ത്, പി.ടി. ജനാർദനൻ, ഉഷകുമാരി, പി.വി. ഫസ്ന എന്നിവർ സംസാരിച്ചു. എ. സഫറി സ്വാഗതവും മുഹമ്മദ് പനോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.