കൽപറ്റ വുഡ്ലാൻഡ് ഒാഡിറ്റോറിയം: മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷനൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഇളമന ഹരിദാസിന് പൗരസ്വീകരണം -11.00 മീനങ്ങാടി 54 സി.ആർ.എഫ് സെൻറർ: കോലഞ്ചേരി ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും -9.30 മടക്കിമല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈത്തിരി താലൂക്ക് കമ്മിറ്റി ആശൂറാഅ് പ്രഭാഷണവും ദുആ മജ്ലിസും---7.00 കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ: 21ാമത് സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ് -7.00 ബദൽ റോഡ് ഉടൻ യാഥാർഥ്യമാക്കണം --സി.പി.എം വൈത്തിരി: വയനാട് ചുരം ബദൽ റോഡായ ചിപ്പിലിത്തോട്- -തളിപ്പുഴ പാത എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്നും തളിപ്പുഴയിൽ ടി.ടി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സി.പി.എം തളിപ്പുഴ ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. തളിപ്പുഴയിൽ നടന്ന സമ്മേളനം കെ. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, എം.വി. വിജേഷ്, ജ്യോതിദാസ് എന്നിവർ സംസാരിച്ചു. രമേശ് സ്വാഗതവും ഷഫീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.