വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഹാൾ: സർവിസ് സഹകരണബാങ്കിലെ 'എ' ക്ലാസ് അംഗങ്ങളുടെ വാർഷിക പൊതുയോഗം -3.00 സായാഹ്ന ധർണ വടകര: കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയപ്രക്ഷോഭത്തിെൻറ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂരിൽ സായാഹ്ന ധർണ നടത്തി. ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. കുമാരൻ, സി.വി. കുഞ്ഞിരാമൻ, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീധരൻ കോറോത്ത്, ചന്ദ്രൻ പുതുക്കുടി, ഇ.കെ. സുധീപ്, കെ.കെ. ബാലകൃഷ്ണൻ, ടി.എം. അശോകൻ എന്നിവർ നേതൃത്വം നൽകി. ടാലൻറ് മീറ്റ് വടകര: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിെൻറ ഉപജില്ലതല മത്സരം വി.പി. അജിതകുമാരി ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ, എൻ.കെ. രജിത, ടി.കെ. ശഹ്സാദ്, യൂനുസ് എന്നിവർ സംസാരിച്ചു. ഇ. മുഹമ്മദ് മിശാൽ, ശാനിയ ശറിൻ, ആനിയ ശറിൻ എന്നിവർ ജില്ലതല മത്സരത്തിന് അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.