'ഗൗരി ലങ്കേഷ് വധം: ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'

കോഴിക്കോട്: മാധ്യമപ്രവർത്തകയും പുരോഗമന സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷി​െൻറ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എ.എം. വേലായുധൻ പ്രമേയം അവതരിപ്പിച്ചു. കർണാടകയിൽ മതതീവ്രവാദത്തിനും വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന ഗൗരി ലങ്കേഷിനെ വധിച്ചതിലൂടെ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ മത-തീവ്രവാദ ശക്തികൾ വീണ്ടും വെല്ലുവിളി ഉയർത്തുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.