കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റിെൻറ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ പ്രവർത്തിക്കാൻ നോമിനേറ്റഡ് സിൻഡിക്കേറ്റ് ഉടൻ നിലവിൽ വരും. ഇടതുപക്ഷത്തിന് കാര്യമായ ഭൂരിപക്ഷമില്ലാത്ത സിൻഡിക്കേറ്റിന് പകരം വരുന്നത് ശക്തമായ ഇടതുപക്ഷ നോമിനേറ്റഡ് സിൻഡിക്കേറ്റാവും. പുതിയ അംഗങ്ങെള നിയമിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനസർക്കാറും സി.പി.എമ്മും തുടങ്ങിയിട്ടുണ്ട്. ഗവർണർക്ക് ഉടൻ പട്ടിക നൽകും. പട്ടികയിൽെപടാത്ത, ബി.ജെ.പി അനുഭാവികളായവർ വളഞ്ഞവഴിയിലൂടെ നോമിനേറ്റഡ് സിൻഡിക്കേറ്റിൽ വരുമോെയന്ന പേടിയും സി.പി.എമ്മിനുണ്ട്. ഡോ. എം. അബ്ദുൽ സലാം വൈസ് ചാൻസലറായിരുന്ന സമയത്ത് യു.ഡി.എഫിെൻറ ആധിപത്യത്തിൽ നിലവിൽ വന്ന സിൻഡിക്കേറ്റിലെ അഞ്ച് നോമിനേറ്റഡ് അംഗങ്ങളെ എൽ.ഡി.എഫ് സർക്കാർ ഒഴിവാക്കിയിരുന്നു. മറ്റൊരംഗമായ പി.െക. സുപ്രൻ ബി.ജെ.പിയിൽ ചേർന്നതിെനതുടർന്ന് നേരേത്ത രാജിവെച്ചിരുന്നു. മതിയായ ഭൂരിപക്ഷമില്ലാത്തതിനാൽ പല കാര്യങ്ങളും നടപ്പാക്കാനാവുന്നില്ലെന്നായിരുന്നു സി.പി.എമ്മിെൻറ പരാതി. നോമിനേറ്റഡ് സിൻഡിക്കേറ്റ് വരുന്നതോടെ പാർട്ടിയുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ നടക്കും. പുതിയ സെനറ്റും പിന്നീട് സിൻഡിേക്കറ്റും നിലവിൽവരാൻ ഒരു വർഷമെങ്കിലും വൈകിയേക്കും. യൂനിവേഴ്സിറ്റി അസിസ്റ്റൻറ്, പ്യൂൺ/വാച്ച്മാൻ തസ്തികകളിലെ വിവാദവും കോഴആരോപണവുമാണ് കാലാവധി കഴിയുന്ന സിൻഡിക്കേറ്റിെൻറ 'ഹൈലൈറ്റ്'. യു.ഡി.എഫ് സംസ്ഥാനം ഭരിക്കുേമ്പാഴായിരുന്നു ഇൗ നിയമനനടപടികൾ. അന്ന് വി.സിയായിരുന്ന എം. അബ്ദുൽ സലാംതന്നെ അസിസ്റ്റൻറ് നിയമനത്തിലെ ക്രമക്കേടുകൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് ഇൻറർവ്യൂവിൽ വാരിക്കോരി നൽകിെയന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അസിസ്റ്റൻറ് പട്ടികയിൽ നിന്ന് 350ഒാളം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. പി.എസ്.സി പട്ടികയിൽ നിന്ന് 29ഉം. അസിസ്റ്റൻറ് നിയമനം പി.എസ്.സിക്ക് വിട്ടതിനാൽ സർവകലാശാലയുടെ സ്വന്തം നിയമനപട്ടിക റദ്ദാക്കാൻ അവസാന സിൻഡിേക്കറ്റ് േയാഗം തീരുമാനിച്ചിരുന്നു. അബ്ദുൽ സലാമും പിന്നീട് താൽക്കാലിക ചുമതലയുണ്ടായിരുന്ന കണ്ണൂർ വി.സി ഖാദർ മങ്ങാടും നിയമന ഉത്തരവിൽ ഒപ്പുവെച്ചിരുന്നില്ല. നിലവിലെ വി.സിയുടെ നിയമനത്തിനുശേഷം നടന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലാണ് നിയമനത്തിന് അംഗീകാരം നൽകിയത്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് ഡി.ലിറ്റ് ബിരുദം സമ്മാനിക്കാനായത് കാലാവധി തീരുന്ന സിൻഡിക്കേറ്റിെൻറ കാലത്താണ്. പതിവിന് വിപരീതമായി രാജ്ഭവനിൽ ചടങ്ങ് നടത്തേണ്ടിവന്നെങ്കിലും ഷാർജ ഭരണാധികാരിയുടെ വരവോടെ ലോകശ്രദ്ധ ആകർഷിക്കാനായി. സ്വാശ്രയമേഖലയിൽ പഠനവകുപ്പുകൾ തുടങ്ങിയത് ഇൗ സിൻഡിക്കേറ്റിെൻറ ഭരണകാലത്താണ്. പഠനവകുപ്പുകളിൽ അധ്യാപകനിയമനം നടത്താതിരിക്കുന്നതും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.