പിതാവി​​െൻറ പേരിൽ ബസ്​​; ഡ്രൈവർക്കെതിരെ കെ.എസ്​.ആർ.ടി.സിയുടെ ശിക്ഷാനടപടി

കോഴിക്കോട്: പിതാവ് സ്വകാര്യ ബസ് ഉടമയാണെന്ന കാരണത്താൽ കെ.എസ്ആർ.ടി.സി ഡ്രൈവറായ മകനെതിരെ അധികൃതർ ശിക്ഷാനടപടി സ്വീകരിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെയാണ് കെ.എസ്ആർ.ടി.സി അധികൃതർ നടപടി സ്വീകരിച്ചത്. കോഴിക്കോട് യൂനിറ്റിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്. സ്വകാര്യ ബസ് സർവിസ് ഉള്ള ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ളതാണ് അധികൃതരുടെ ഉത്തരവ്. എന്നാൽ, തനിക്ക് സ്വന്തമായി ബസോ ടാക്സിയായി സർവിസ് നടത്തുന്ന വാഹനമോ ഇല്ലെന്നും പിതാവിന് ബസ് ഉള്ളതിന് തനിക്ക് നേരെ ശിക്ഷാനടപടി സ്വീകരിച്ചിരിക്കയാണെന്നും ഇദ്ദേഹം പറഞ്ഞു. മുപ്പതു വർഷമായി പിതാവിന് സ്വകാര്യ ബസ് ഉണ്ട്. എട്ടു വർഷമായി ഇദ്ദേഹം കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് ആറ്റിങ്ങൽ, ചാത്തന്നൂർ, കൊട്ടാരക്കര, തൊടുപുഴ എന്നീ യൂനിറ്റുകളിൽ ജോലിചെയ്യുന്ന ഡ്രൈവർമാരുൾപ്പെടെ 14ഒാളം ജീവനക്കാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ യൂനിറ്റിൽ ജോലിചെയ്യുന്ന ജീവനക്കാരെ കാസർകോേട്ടക്കാണ് സ്ഥലം മാറ്റിയത്. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടറുെട പേരിൽ ഇറങ്ങിയ ഉത്തരവിൽ ഗുരുതരമായ കൃത്യവിലോപം എന്നാണ് രേഖപ്പെടുത്തിയത്. എത്രയും പെെട്ടന്ന് ജീവനക്കാർ അതതു യൂനിറ്റുകളിൽനിന്ന് ചുമതല ഒഴിയണമെന്നും നിർദേശമുണ്ട്. കെ.എസ.്ആർ.ടി.സിയിൽ ജോലിചെയ്യുേമ്പാൾ സ്വകാര്യ ബസ്, ടാക്സി എന്നിവയുടെ ഉടമയാകരുതെന്ന് നിയമമുണ്ടെങ്കിലും ബന്ധുക്കളും മറ്റും ഉടമകളായതിൽ തങ്ങൾക്കുനേരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ശിക്ഷാ നടപടിക്ക് വിധേയരായവർ പറയുന്നത്. മുജീബ് ചോയിമഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.