അശരണരായ രോഗികളെ സഹായിക്കേണ്ടത്​ കടമ

കുറ്റ്യാടി: അശരണരായ രോഗികളെയും അഗതികളെയും സഹായിക്കേണ്ടത് സമൂഹത്തി​െൻറ കടമയാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കുന്ന സി.എച്ച് സ​െൻററി​െൻറ ഉദ് ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പി. അമ്മദ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗി​െൻറ ഇ. അഹമ്മദ് പാലിയേറ്റിവ് മിഷ​െൻറ മെഡിക്കൽ ഉപകരണങ്ങൾ മണ്ഡലം ലീഗ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ലയിൽനിന്ന് വി.പി. ജൈസൽ ഏറ്റുവാങ്ങി. എം.കെ. അബ്ദുറഹിമാൻ, പി.എം. അബൂബക്കർ, ജില്ല യൂത്ത് ലീഗ് ട്രഷറർ പി.പി. റഷീദ്, വി.എം. ചന്ദ്രൻ, സി.വി.എം. വാണിമേൽ, അഡ്വ. പ്രമോദ് കക്കട്ടിൽ, അബ്ദുനാസർ നാച്ചി, ഒ.കെ. ഇബ്രാഹീം, കെ.ടി. അബ്ദുറഹിമാൻ, കെ.കെ. നവാസ്, കെ. മുഹമ്മദ് സാലി, ശ്രീജേഷ് ഉൗരത്ത്, ടി. സുരേഷ് ബാബു, സി.വി. മൊയ്തു, ഒ.വി. ലത്തീഫ്, സി.എച്ച്. ശരീഫ്, വി.പി. കുഞ്ഞബ്ദുല്ല, ഒ.സി. കരീം തുടങ്ങിയവർ സംസാരിച്ചു. കുന്നുമ്മൽ ഉപജില്ല കായികമേള വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കക്കട്ടിൽ: കുന്നുമ്മൽ ഉപജില്ല കായികമേള ഒക്ടോബർ ഒമ്പത്, 10, 11 തീയതികളിൽ വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. സ്വാഗതസംഘം ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ (ചെയർ), വൈസ് പ്രസിഡൻറ് രാധിക ചിറയിൽ, സ്കൂൾ മാനേജർ വി.എം. ചന്ദ്രൻ (വൈ. ചെയർ), പ്രിൻസിപ്പൽ കെ.പി. സുരേഷ് (ജന. കൺ), ഹെഡ്മാസ്റ്റർ കെ.വി. ശശിധരൻ (കൺ), എ.ഇ.ഒ കെ. രമേശൻ (ട്രഷ), പി.പി. സലിൽരാജ് (ഒ ാർഗനൈസിങ് സെക്രട്ടറി). സ്വാഗതസംഘം രൂപവത്കരണ യോഗം സ്റ്റാൻഡിങ് ചെയർപേഴ്സൻ സി.പി. സജിത ഉദ്ഘാടനം ചെയ്തു. വി.പി. ദിനേശ് അധ്യക്ഷത വഹിച്ചു. കെ. രമേശൻ, കെ.പി. സുരേഷ്, കെ.വി. ശശിധരൻ, എലിയാറ ആനന്ദൻ, കെ. ലോഹിതാക്ഷൻ, മോഹനൻ, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.