വർഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയരണം -സെമിനാർ നാദാപുരം: ചരിത്ര വസ്തുതകൾ വളച്ചൊടിക്കപ്പെടുന്ന വർത്തമാന കാലത്ത് വർഗീയതക്കെതിരെ സാംസ്കാരിക രാഷ്ട്രീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ടെന്ന് ഗാന്ധിയൻ കെ.പി.എ. റഹിം ആവശ്യപ്പെട്ടു. ഡോ. രാംമനോഹർ ലോഹ്യ അമ്പതാം വാർഷികാചരണത്തിെൻറ ഭാഗമായി നാദാപുരത്ത് സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണ്യ ജന്മങ്ങളുടെ മഹത്വത്തെ കുറിച്ച് പറയുന്ന സുരേഷ് ഗോപി എം.പി ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ നേടിയെടുത്ത മൂല്യസംഹിതകളെയാണ് തള്ളിപ്പറയുന്നതെന്നും ഗുരുദേവെൻറ ദർശനങ്ങൾ പഠിക്കാൻ ഇനിയെങ്കിലും സുരേഷ് ഗോപി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡൻറ് പി.എം. നാണു അധ്യക്ഷത വഹിച്ചു. കെ. റൂസി മോഡറേറ്ററായിരുന്നു. സൂപ്പി നരിക്കാട്ടേരി, സി.വി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാഘവൻ അടിയോടി, കെ.വി. നാസർ, പി.പി. ദാമോദരൻ അടിയോടി, ഇ.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.പി. വിജയൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ മണലാട്ട് വത്സരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.