വടകര: മാഹിയില്‍ നിന്ന് കടത്തിയ 70 കുപ്പി വിദേശമദ്യവുമായി പശ്ചിമ ബംഗാള്‍ സ്വദേശി ജോക്കിം (30) പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വില്‍പന നടത്തുന്നതിന് കടത്തിക്കൊണ്ടുപോകുമ്പോള്‍ അഴിയൂരില്‍ നിന്നാണ് ഇയാള്‍ വലയിലായത്. വലിയ ബാഗിലാക്കി തലച്ചുമടായി മദ്യവുമായി പോവുകയായിരുന്ന ഇയാളെ വടകര റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. ജയരാജും സംഘവുമാണ് പിടികൂടിയത്. പ്രതിയെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസര്‍ കെ. സോമസുന്ദരൻ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി. സുരേന്ദ്രൻ, വി.കെ. രൂപേഷ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.