മേൽപാലത്തിലെ കുഴികൾ വ്യാപാരികളടച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് മേൽപാലത്തിൽ രൂപപ്പെട്ട വൻകുഴികൾ വ്യാപാരിവ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ അടച്ചു. കുഴികൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. മെറ്റൽ, മണൽ, സിമൻറ് എന്നിവ ഉപയോഗിച്ചാണ് കുഴികൾ അടച്ചത്. കെ.എം. രാജീവൻ, മോഹൻ, ജലീൽ മൂസ, ജെ.കെ. ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.ഐ ധർണ കൊയിലാണ്ടി: ദേശീയപ്രക്ഷോഭത്തി​െൻറ ഭാഗമായി സി.പി.ഐ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ്സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല അസി. സെക്രട്ടറി എം. നാരായണൻ ഉദ്ഘാടനം ചെയ്തു. എസ്. സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. കെ. ശശി, കെ. സന്തോഷ്, കെ. ചിന്നൻ, പി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.