കുരുവട്ടൂരിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച

കുരുവട്ടൂർ: ഗേറ്റ്ബസാറിൽ ൈഡ്രവിങ് സ്കൂളിനുസമീപം പൂട്ടിയിട്ട വീട്ടിൽ നിന്ന് 20 പവനും 25,000 രൂപയും കവർന്നു. ജില്ല പ്ലാനിങ് ഡിപ്പാർട്മ​െൻറിൽ നിന്ന് അഡ്മിനിസ്േട്രറ്റിവ് ഓഫിസറായി വിരമിച്ച പ്രതീക്ഷയിൽ ഗോപിസാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗോപിസാമിയും ഭാര്യയും ബന്ധുവി​െൻറ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ പാലക്കാട്ട് പോയതായിരുന്നു. സെപ്റ്റംബർ 24നാണ് ഇവർ വീട് പൂട്ടി നോക്കാനൊരാളെ ഏൽപ്പിച്ച് പാലക്കാട്ടേക്ക് പോകുന്നത്. വീട് നോക്കാൻ ഏൽപ്പിച്ചയാൾ ബുധനാഴ്ച രാത്രി പത്ത് വരെ ഗോപിസാമിയുടെ വീട്ടിലുണ്ടായിരുന്നു. പിന്നീട് ഇയാൾ വീട് പൂട്ടി പോയി. രാവിലെ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അർധരാത്രിയോടെ വീട്ടിലെന്തോ ശബ്ദം കേട്ടതായി സമീപത്തെ വീട്ടുകാർ പറയുന്നു. മുൻഭാഗത്തെ വാതിലി​െൻറ പിച്ചളപ്പൂട്ട് തകർത്താണ് കള്ളൻ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് അപഹരിച്ചത്. അലമാരയിലെ തുണികൾ മൊത്തം വലിച്ചുവാരിയിട്ടിട്ടുണ്ട്. മറ്റ് സാധനങ്ങളെല്ലാം അലങ്കോലപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ വീടുകളിൽ മോഷണശ്രമവും നടത്തിയിട്ടുണ്ട്. പാലത്ത് തെരുവത്ത്താഴത്തിനുസമീപത്തുള്ള വീട്ടിലും മോഷണം നടന്നതായി പറയുന്നു. ചേവായൂർ എസ്.ഐ ഇ.കെ.ഷിജു, പൊലീസ് ഓഫിസർമാരായ ബി.പി. സുജിത്ത്, ദിജിത്ത് എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. ഗോപിസാമിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മൂഴിക്കൽ, ചെറുവറ്റക്കടവ്, പറമ്പിൽബസാർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നേരേത്ത വൻ മോഷണങ്ങൾ നടന്നിട്ടുണ്ട്. പൊലീസി​െൻറ ഭാഗത്തു നിന്നുള്ള ഇടപെടൽ നിഷ്ക്രിയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രി കാല പേട്രാളിങ് ശക്തമല്ല. നേരേത്ത നടന്ന മോഷണങ്ങളിൽ ഒരു തുമ്പുപോലും കണ്ടെത്താനും കഴിഞ്ഞില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.