ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകനെ വി.എം. സുധീരൻ സന്ദർശിച്ചു

കോഴിക്കോട്: ബിരുദ വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ലഹരിമരുന്ന് മാഫിയയുടെ ക്രൂരമർദനത്തിനിരയായി ചികിത്സയിൽ കഴിയുന്ന മലയാള മനോരമ ലേഖകൻ ടി.ഡി. ദിലീപിനെ വി.എം. സുധീരൻ സന്ദർശിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന ദിലീപിനെ വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് അദ്ദേഹം സന്ദർശിച്ചത്. ആശുപത്രിയിൽവെച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ച് സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം എന്തുവില കൊടുത്തും ഒഴിവാക്കണമെന്ന് സുധീരൻ പറഞ്ഞു. ലഹരിമാഫിയക്കെതിരെ പ്രവർത്തിക്കുന്നവരെ മർദിക്കുന്ന പ്രവണത സംസ്ഥാനത്ത് വർധിച്ചുവരുകയാണ്. ഇക്കാര്യത്തിൽ സർക്കാറും പൊലീസും ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരായ വിനോദ് വെള്ളയിൽ, നിയാസ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.