കേന്ദ്ര സർക്കാർ രണ്ടുലക്ഷം കോടി കടമെടുക്കുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വിപണിയിൽ നിന്ന് കേന്ദ്രസർക്കാർ 2.08 ലക്ഷം കോടി കടമെടുക്കുന്നു. സാമ്പത്തികവർഷത്തി​െൻറ ആദ്യത്തെ ആറ് മാസത്തിൽ സർക്കാർ 3.72 ലക്ഷം കോടി കടമെടുത്തിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ 2.08 ലക്ഷം കോടി കൂടി കടമെടുക്കാനാണ് നീക്കം. മാർച്ച് 31ന് മുമ്പ് ഇൗ തുക കടമെടുക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കായി സാമ്പത്തികപാക്കേജ് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ടെന്നും ഗാർഗെ അറിയിച്ചു. കൂടുതൽ പണം ആവശ്യമെങ്കിൽ ഡിസംബറിന് മുമ്പ് കടമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധന െചലവ് പദ്ധതി പ്രകാരം 3.75 ലക്ഷം കോടിയായിരിക്കും. എൻ.എച്ച്.എ.െഎ 25,000 കോടി അധികമായി ചെലവഴിക്കുമെന്നും ഗാർഗ വ്യക്തമാക്കി. റിസർവ് ബാങ്ക് കുറഞ്ഞ ലാഭവിഹിതം സർക്കാറിന് നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കൂടുതൽ തുക നൽകാൻ കഴിയുമോ എന്ന് റിസർവ് ബാങ്കുമായി ചർച്ചകൾ നടന്നുവരുകയാണെന്നും ഗാർഗ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT