പന്നിയങ്കര മേൽപ്പാലത്തിന് താഴെ കണ്ടൂർ നാരായണൻ റോഡിന് സമീപം കടകൾക്ക് തീപിടിച്ചപ്പോൾ
കോഴിക്കോട്: പന്നിയങ്കര-ചക്കുംകടവ് മേൽപാലത്തിനുകീഴിൽ പ്രവർത്തിക്കുന്ന മൂന്ന് കടകൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 8.45നാണ് കടകൾക്ക് തീപിടിച്ചത്. വർക് ഷോപ്, ഫോട്ടോ ഫ്രെയിം ഷോപ്പ്, ടെയിലറിങ്ങ് ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. മൂന്ന് കടകളും പൂർണമായും കത്തിനശിച്ചു. മീഞ്ചന്തയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന ഒരുമണിക്കൂറോളും പരിശ്രമിച്ചാണ് തീയണച്ചത്. ഉടമകൾ കടയടച്ച് പോയശേഷമാണ് തീ പടർന്നത്. അപകടകാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.