പ്ലാസ്​റ്റിക്​ 'പടിക്ക്' പുറത്ത്: ഒളവണ്ണയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നവംബർ ഒന്നിന്

പന്തീരാങ്കാവ്: 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉൾപ്പടെയുള്ള വസ്തുക്കൾക്ക് ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധനമേർപ്പെടുത്തി, ഒളവണ്ണ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി. ഇതു സംബന്ധിച്ച് കരട് ബൈലോ ഭരണസമിതി യോഗം അംഗീകരിച്ചു. സംസ്ഥാന സർക്കാറി​െൻറ അംഗീകാരം ലഭിക്കുന്നതോടെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക്ക്, മെഴുക് എന്നിവ ആവരണം ചെയ്തോ നിർമിച്ചതോ ആയ പേപ്പർ ഇലകൾ, ഡിസ്പോസബിൾ പ്ലെയിറ്റുകൾ, ഗ്ലാസുകൾ എന്നിവ പഞ്ചായത്ത് പരിധിയിൽ ഉപയോഗിക്കാനോ വിൽക്കാനോ പാടില്ല. പ്ലാസ്റ്റിക് കാരിബാഗുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരം നിശ്ചിതഫോറത്തിൽ ഓരോ വർഷവും ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഗ്രാമപഞ്ചായത്തുപരിധിയിൽ കത്തിക്കുന്നതിനെതിരെയും കർശന നടപടികളുണ്ടാവും. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നവർ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പുനരുപയോഗം നടത്തേണ്ടതും പുനരുപയോഗം സാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി സൂക്ഷിക്കേണ്ടതും പഞ്ചായത്തിനോ പഞ്ചായത്ത് നിർേദശിക്കുന്ന ഏജൻസികൾക്കോ കൈമാറേണ്ടതുമാണ്. പഞ്ചായത്ത് നിശ്ചയിച്ച യൂസേഴ്സ് ഫീ ഇതിന് ബാധകമാക്കും. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കുറ്റക്കാരുടെ പേരിൽ 25000 രൂപ വരെ പിഴ ഈടാക്കും. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് കൂടുതൽ ബോധവത്കരണം നടത്തുന്നതിന് വ്യാപാരികൾ, സന്നദ്ധസംഘങ്ങൾ, കുടുംബശ്രീ, അയൽസഭകൾ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ യോഗങ്ങൾ ചേരുമെന്ന്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ----------- റിലയൻസുകാർ ഉപേക്ഷിച്ച പൈപ്പ് മാലിന്യകേന്ദ്രമായി: ചീഞ്ഞ് നാറി അറപ്പുഴ പന്തീരാങ്കാവ്: റിലയൻസുകാർ പ്രവൃത്തി കഴിഞ്ഞ് ഉപേക്ഷിച്ച പൈപ്പ് മാലിന്യം തള്ളാൻ ഉപയോഗിച്ചതോടെ രാമനാട്ടുകര-തൊണ്ടയാട് ബൈപാസിലെ അറപ്പുഴ പാലത്തിന് സമീപം ചീഞ്ഞ് നാറുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ പൈപ്പ് പ്രത്യക്ഷപ്പെട്ടത്. മാലിന്യം തള്ളാൻ കാരണം കാത്തിരുന്നവർ വൈകാതെ പ്ലാസ്റ്റിക് കവറുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളാൻ തുടങ്ങി. പൈപ്പ് നിറഞ്ഞ് റോഡിലേക്ക് വ്യാപിച്ചതോടെയാണ് ഇത് മാലിന്യം തള്ളാനുള്ള ഇടമാണെന്ന് പലരും 'തിരിച്ചറിഞ്ഞത്'. രാമനാട്ടുകര കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്രക്കാർ ബസിന് കാത്തിരിക്കുന്ന സ്റ്റോപ്പിന് തൊട്ടടുത്താണ് മഴയിൽ നനഞ്ഞ് റോഡിലേക്ക് പരന്നൊഴുകുന്ന പുതിയ മാലിന്യകേന്ദ്രം ഇവിടെ രൂപം കൊള്ളുന്നത്. മാത്രമല്ല സമീപത്തെ സ്വകാര്യ ഹോട്ടലുകളിലെത്തുന്ന സഞ്ചാരികളും ഫാറൂഖ് കോളജിലെത്തുന്ന വിദേശ വിദ്യാർഥികളടക്കമുള്ളവരുമൊക്കെ പ്രഭാതസവാരി നടത്തുന്ന അറപ്പുഴ പാലം നടപ്പാതയോട് ചേർന്നാണ് ഈ മാലിന്യകേന്ദ്രം. നേരേത്ത, പുളേങ്കരയിലും ഇത് പോലെ ഉപേക്ഷിക്കപ്പെട്ട പൈപ്പ് മാലിന്യകേന്ദ്രമാക്കിയിരുന്നു. തുടർന്ന് നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് പൈപ്പ് മാറ്റിയത്. malinyam pk v.jpg അറപ്പുഴ പാലത്തിന് സമീപം റോഡിലേക്ക് പരക്കുന്ന മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.