അബ്ബാസ്​ മേലാത്തിനെ അനുസ്​മരിച്ചു

ഫറോക്ക്: സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന, കഴിഞ്ഞ ദിവസം നിര്യാതനായ അബ്ബാസ് മേലാത്തിന് കുളങ്ങരപ്പാടം പൗരാവലി സ്നേഹസ്മരണകൾ അർപ്പിച്ചു. കുളങ്ങരപ്പാടം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ ചേർന്ന യോഗത്തിൽ പൗരാവലി പ്രസിഡൻറ് സി. പോക്കർ അധ്യക്ഷത വഹിച്ചു. ഹാരിസ് ആറ്റുപുറം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർമാരായ കെ. ജയശ്രീ, എ.പി ജലീൽ, കെ. സുരേഷ്, റഫീഖ് കളളിയിൽ എന്നിവരും വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഓർമകൾ പങ്കുവെച്ചു. സജിത്. കെ കൊടക്കാട്ട് സ്വാഗതവും വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.