കൽപറ്റ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2017 ജില്ലതല ക്വിസ് മത്സരം ഒക്ടോബർ രണ്ടിന് രണ്ടു മണിക്ക് കൽപറ്റ എസ്.ഡി.എം.എൽ സ്കൂളിൽ നടക്കും. ഉപജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒാരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാർക്ക് പങ്കെടുക്കാം. ഫോൺ: 9447491636. ആശൂറാഅ് പ്രഭാഷണവും ദുആ മജ്ലിസും നാളെ മടക്കിമല: മുഹറം പത്ത് സമാഗതമാവുന്നതിെൻറ ഭാഗമായി പ്രവാചകന്മാരുടെയും അനുയായികളുടെയും ത്യാഗത്തിെൻറയും സഹനത്തിെൻറയും കഥകൾ ഒാർത്തെടുത്ത് ജീവിതം പരിശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യതുൽ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് മടക്കിമലയിൽ ആശൂറാഅ് പ്രഭാഷണവും ദുആ മജ്ലിസും സംഘടിപ്പിക്കും. സംഗമം സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. വി.കെ. അബ്ദു റഹ്മാൻ ദാരിമി അധ്യക്ഷത വഹിക്കും. അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി മുഖ്യപ്രഭാഷണം നടത്തും. ദുആ മജ്ലിസിന് കെ.വി. ജഅ്ഫർ ഹൈതമി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.