കോഴിക്കോട്: മെഡിക്കൽ കോളജിലെ 24-ാം ബാച്ച് വിദ്യാർഥികളുടെ ശ്രമഫലമായി നിർമിച്ച ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുകളുടെ താക്കോൽ കൈമാറ്റം ബുധനാഴ്ച നടന്നു. ചടങ്ങിൽ ബാച്ച് പ്രതിനിധി ഡോ. മുഹമ്മദ് സുബൈറാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രന് താക്കോൽ കൈമാറിയത്. ബാച്ചിലെ വിദ്യാർഥിയും മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രഫസറുമായ ഡോ.ടി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോളജിൽ ലൈബ്രറിക്ക് സമീപമാണ് രണ്ട് മൂത്രപ്പുരകളും ഒരു കക്കൂസും ഉൾെപ്പടെയുള്ള സംവിധാനം ഒരുക്കിയത്. ബാച്ചിലെ വിദ്യാർഥിയായിരുന്ന പെൻസിൽവാനിയയിൽ ന്യൂറോളജി പ്രഫസറായ ഡോ. സുബ്രഹ്മണ്യത്തിേൻറതാണ് ആശയം. ചെറുപ്പത്തിൽ പോളിയോ ബാധിച്ച് കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ഡോക്ടർ താൻ വിദ്യാർഥിയായിരിക്കുമ്പോൾ ടോയ്ലറ്റിൽ പോവുമ്പോൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓർത്താണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. ഭിന്നശേഷി ഉള്ളവർക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ വഴുക്കില്ലാത്ത റെയിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വാതിലും വെള്ളത്തിെൻറ പാതയുമെല്ലാം ടോയ്ലറ്റിൽ ഒരുക്കിയിട്ടുണ്ട്. ടോയ്ലറ്റിെൻറ നോക്കിനടത്തിപ്പിനായി പാർട്ട്ടൈം ജോലിയിൽ ഉള്ള ആളെ പ്രത്യേകമായി ഏൽപ്പിച്ചിട്ടുണ്ട്. 24-ാം ബാച്ച് ആയതിനാൽ 24 മാസത്തേക്ക് അറ്റകുറ്റപ്പണിക്കുള്ള പണമായി 25,000 രൂപയുടെ ചെക്ക് ഡോ. രഞ്ജിനി വൈസ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.