നമ്പ്യാർ മാസ്​റ്റർ: നഷ്​ടമായത്​ ജനകീയ നേതാവി​െന

ചാത്തമംഗലം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ജനകീയ നേതാവുമായിരുന്നു വിടപറഞ്ഞ എം.കെ. നമ്പ്യാർ മാസ്റ്റർ എന്ന ചാത്തമംഗലം മാനത്തുംതുടി കൃഷ്ണൻ നമ്പ്യാർ. നല്ലൊരു സൗഹൃദവലയത്തിന് ഉടമയായ നമ്പ്യാർ മാസ്റ്റർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മുന്നിൽനിന്നു. ചാത്തമംഗലം ഈഗ്ൾ പ്ലാേൻറഷ​െൻറ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് ലഭ്യമാക്കുന്നതിന് നേതൃത്വം നൽകി. 1957ൽ സി.പി.എം അംഗമായ ഇദ്ദേഹം ചാത്തമംഗലത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. മാവൂർ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കുന്ദമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കെ.പി.ടി.യു, കെ.എസ്.ടി.എ, കെ.എസ്.എസ്.ടി.യു എന്നിവയുടെ ഭാരവാഹിയുമായിരുന്നു. ജനകീയപ്രശ്നങ്ങളിൽ ഇടപെടുകയും ഒത്തുതീർപ്പ് ചർച്ചകളിൽ മധ്യസ്ഥത വഹിക്കുകയും ചെയ്ത ഇദ്ദേഹത്തി​െൻറ വാക്കിനെ അവസാനവാക്കായി പരിഗണിച്ചിരുന്നു. നല്ലൊരു സഹകാരി കൂടിയായിരുന്ന നമ്പ്യാർ മാസ്റ്റർ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ചെറുകുളത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ ജോലി ചെയ്യുമ്പോൾ രൂപവത്കരിച്ച ചെറുകുളത്തൂർ കലാസമിതിയുടെ കീഴിൽ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തും അഭിനയിച്ചും സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നു. എൻ.ജി.ഒ അധ്യാപക സമരത്തിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖം കാരണം കിടപ്പിലാകുന്നതുവരെ രാഷ്ട്രീയ സംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, എം. ഭാസ്കരൻ, എളമരം കരീം, പി.ടി.എ. റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാെനത്തി. കുഴക്കോട്ടും ചാത്തമംഗലത്തും സർവകക്ഷി അനുശോചന യോഗം നടന്നു. ചാത്തമംഗലത്ത് ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ കടകളടച്ച് ഹർത്താൽ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.