കോഴിക്കോട്: തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിെൻറ ഭാഗമായി മൊഫ്യൂസിൽ സ്റ്റാൻഡിനു സമീപം പ്രത്യേക വിൽപനകേന്ദ്രം നിർമാണത്തിനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. ഇതിെൻറ ഭാഗമായി താൽക്കാലിക സംവിധാനം ഒരുക്കാൻ എൻജിനീയറിങ് സ്ഥാപനങ്ങളിൽനിന്ന് ക്വേട്ടഷൻ ക്ഷണിച്ചു. മൊഫ്യൂസിൽ സ്റ്റാൻഡിൽ മാവൂർ റോഡിൽനിന്നുള്ള പ്രവേശന കവാടത്തിെൻറയടുത്തുനിന്ന് രാജാജി റോഡ് പ്രവേശന കവാടം വരെയാണ് തെരുവുകച്ചവട മേഖല ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക. മൊത്തം 25 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ദേശീയ നഗര ഉപജീവനയജ്ഞം (എൻ.യു.എൽ.എം) പദ്ധതിയിൽ തെരുവുകച്ചവടക്കാർക്കുള്ള സഹായപരിപാടിയുടെ ഭാഗമായാണ് നഗരസഭയുടെ സ്ഥലങ്ങളിൽ മേൽക്കൂരയിട്ട കച്ചവടമേഖലകൾ സ്ഥാപിക്കുന്നത്. മഴവെള്ളസംഭരണി, ശാസ്ത്രീയ മലിനീകരണ പ്ലാൻറ്, ബയോഗ്യാസ്, സൗരോർജ വൈദ്യുതി ഉൽപാദനം എന്നീ സംവിധാനങ്ങൾ മേഖലയിലുണ്ടാവും. ഒന്നരമീറ്റർ വീതിയിലും നീളത്തിലുമുള്ള സ്ഥലമാണ് ഒാരോ കച്ചവടക്കാരനും നൽകുക. രണ്ടു കച്ചവടക്കാർക്കിടയിൽ അരമതിലും ഉണ്ടാവും. വികസനകാര്യങ്ങൾക്ക് പരമാവധി നഷ്ടം കുറച്ച് പെെട്ടന്ന് പൊളിച്ചെടുക്കാൻ പറ്റുംവിധമുള്ളതാവും ഇവ. നടപ്പാതയിലേക്ക് തുറക്കുന്ന ഇൗ കച്ചവടകേന്ദ്രങ്ങളിലും ഫുട്പാത്തിലും ടൈൽ വിരിക്കും. ബസ്സ്റ്റാൻഡിന് ചുറ്റും സംരക്ഷണമതിൽ തീർക്കുന്നതിെൻറ ഉപയോഗവും പുതിയ വ്യാപാരകേന്ദ്രംകൊണ്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.