ചെങ്കൽപാറ തടത്തിലെ കരനെൽകൃഷിക്ക്​ നൂറുമേനി വിളവെടുപ്പ്​

മുക്കം: ജാപ്പനീസ് കൃഷി ശാസ്ത്രജ്ഞനായ ഫുക്കുവോക്കൻ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ചെങ്കൽ പാറക്കുന്നിൻ തടത്തിൽ തുടങ്ങിയ നെൽകൃഷിക്ക് നൂറുമേനി വിളവെടുപ്പ്. മുക്കത്തിനടുത്ത കച്ചേരി കോളനിക്കുന്നിലെ സ്വന്തം നിലങ്ങളിലാണ് ചേന്ദമംഗലൂർ സ്വദേശി പി.കെ. റസാഖ് ഫുക്കുവോക്കൻ കൃഷിരീതി പരീക്ഷിച്ചത്. കൊടും ചെങ്കൽപാറകളായ കൃഷിയിടത്തിൽ പാറകളുടെ ദൃഢതക്ക് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് അൽപം അയവുവരുത്തിയാണ് ജയ നെൽവിത്ത് എറിഞ്ഞത്. ഗ്രാമത്തിൽ പുതുമയാർന്ന സംരംഭത്തിലൂടെ ഒരു ഏക്കറോളം ഭാഗങ്ങളിലാണ് കരനെൽ കൃഷിയൊരുക്കിയത്. ഫുക്കുവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ​െൻറ 'ഡു നത്തിങ് ഫാം' വാക്കുകൾ ചുവടുപിടിച്ചാണ് കാർഷികമേഖലയിൽ ഹരിതവിപ്ലവത്തി​െൻറ വഴി തെളിയിച്ചത്. ഞാറ് വേണ്ട, ഞാറ്റ് ജെട്ടിയും വേണ്ട, അതേസമയം പൂർണമായും സൂര്യപ്രകാശം തട്ടിയാൽ മതി. വളത്തി​െൻറ കാര്യത്തിലും തലപുകഞ്ഞ് ചിന്തിക്കേണ്ടതുമില്ല ഇൗ ഫുക്കുവോക്കൻ കൃഷിരീതിക്ക്. മൂന്നുമാസത്തെ സമയം കഴിഞ്ഞ് കഴിഞ്ഞദിവസം നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാക്കി. ഫുക്കുവോക്കൻ രീതിയിൽ നട്ട് വിളഞ്ഞ നെൽക്കതിർ മാത്രമാണ് കൊയ്തെടുക്കുന്നത്. നെൽചെടിയുടെ മുക്കാൽഭാഗവും കൃഷിയിടത്തിൽ തന്നെ നിലനിർത്തുന്നതാണ് പ്രധാന സവിശേഷത. കൃഷി, ജൂൺ മാസത്തിലായതിനാൽ വെള്ളത്തി​െൻറ പ്രത്യേക ആവശ്യവുമില്ല. മഴ അൽപം നനഞ്ഞാൽ മതി. എങ്കിലും ഇദ്ദേഹം വെള്ളത്തി​െൻറ ലഭ്യത കുറവായതിനാൽ അത്യാവശ്യഘട്ടത്തിൽ മഴവെള്ളസംഭരണിയും തയാറാക്കിയിട്ടുണ്ട്. വളമായി വെച്ചൂർ പശുവി​െൻറ ചാണകവും മൂത്രവുമാണ് പ്രയോജനപ്പെടുത്തിയത്. പശുവി​െൻറ മൂത്രത്തിൽ ചാണകം ചേർത്തിളക്കി നെൽചെടികൾക്കിടയിൽ കുടഞ്ഞ് കൊടുക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ജൈവവളമാെണന്ന് അവകാശപ്പെടുന്ന കമ്പനികളിൽ പലതും ശുദ്ധമായ വളമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വെച്ചൂർ പശു വീട്ടിലുണ്ടങ്കിൽ 30 ഏക്കർ കൃഷിയിടങ്ങളിലേക്ക് വേണ്ട വളം ലഭിക്കുമെന്ന് റസാഖ് വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.