മുക്കം: ബസ്സ്റ്റാൻഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥർ മിന്നൽപരിശോധന നടത്തി. പെരുമഴയത്തും വെയിലത്തും മലയോരപ്രദേശങ്ങളിലെ വിദ്യാർഥികളെ ക്ലീനർമാർ 'ഇൻറർവ്യൂ' ചെയ്ത് ബസിൽ കയറ്റുന്നതിെൻറ ദുരിതകഥ 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച അഞ്ചോടെയാണ് ബസ്സ്റ്റാൻഡിലെത്തി മിന്നൽപരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ വന്നപ്പോഴും വിദ്യാർഥികൾ ക്യൂവിൽ നിൽക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ ബസുകാർക്ക് താക്കീത് നൽകി ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലും മഴയത്തു കുട്ടികൾ വരിനിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.