കോഴിക്കോട്: മുഴുവൻ റേഷൻ കാർഡുടമകൾക്കും ഉള്ള റേഷൻവിഹിതം വർധിപ്പിക്കണമെന്നും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.െഎ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ, ഇ. ദിനചന്ദ്രൻ നായർ, രാജൻ മണ്ടോടി, കെ. അബ്ദുറഹിമാൻ, പി. മോഹൻദാസ്, എൻ. പുഷ്പലത, സി.ടി. ശോഭ, വി. ലീല, സി. വനജ, വി.പി. ഇന്ദിര എന്നിവർ സംസാരിച്ചു. ----------- സംരക്ഷണസംഗമവും രക്തപ്രതിജ്ഞയും കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) നടക്കാവിലെ റീജനൽ വർക്ഷോപ്പിന് മുന്നിൽ കെ.എസ്.ആർ.ടി.സി സംരക്ഷണസംഗമവും രക്തപ്രതിജ്ഞയും സംഘടിപ്പിച്ചു. എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.ജി. രാഹുൽ, എം. ശിവകുമാർ, ടി.എം. സജീന്ദ്രൻ, എം. വിനോദ്, സി.പി. സദാനന്ദൻ, കെ. മനോജ് കുമാർ, കെ. സാനു, അബ്ദുൽ ലത്തീഫ്, എം. വിനോദ്, കെ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. --------- ഇന്ത്യയുടെ ജലമനുഷ്യൻ ഡോ. രാജേന്ദ്രസിങ് ഇന്ന് കോഴിക്കോട്ട് കോഴിക്കോട്: ജലസംരക്ഷണപ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിങ് 28ന് കോഴിക്കോട്ട് എത്തും. രാവിലെ 11ന് കോതി കടൽത്തീരത്ത് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വിദ്യാർഥികൾക്കും പരിസ്ഥിതി-നദീ സംരക്ഷണപ്രവർത്തകർക്കും ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോതിയിലെ ടി.വി.എം ഹാളിൽ 10 മുതൽ നദീസംരക്ഷണ സംവാദം ആരംഭിക്കും. -------- ലോഹ്യ ചരമവാർഷികം കോഴിക്കോട്: ഡോ. റാം മനോഹർ ലോഹ്യയുടെ 50ാം ചരമവാർഷിക റാലിയോടനുബന്ധിച്ച് ജനതാദൾ (യു) ജില്ലകമ്മിറ്റി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, സ്വാഗതസംഘം കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. വാസു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, വി. കുഞ്ഞാലി, കെ. ശങ്കരൻ, എം.കെ. ഭാസ്കരൻ, പി. കിഷൻ ചന്ദ്, എൻ.കെ. വത്സൻ, എം.പി. ശിവാനന്ദൻ, സലിം മടവൂർ, ആർ.എൻ. രഞ്ജിത്ത്, വി. കൃഷ്ണദാസ്, ദിനേശൻ പനങ്ങാട്, മനീഷ്, എം.പി. അജിത, എ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.