ലൈഫ് ഭവനനിർമാണ പദ്ധതി: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

കൊടുവള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഗ്രാമസഭകളെയും നോക്കുകുത്തികളാക്കി, നേരിട്ട് പാർട്ടി ഏജൻസികളെ ഉപയോഗിച്ച് ലൈഫ് പദ്ധതി അട്ടിമറിച്ച സർക്കാർ നടപടിക്കെതിരെ കൊടുവള്ളി മണ്ഡലം യു.ഡി.എഫ് ജനപ്രതിനിധികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് കൊടുവള്ളിയിൽ പ്രതിഷേധ ധർണ നടത്തും. ഒരു വർഷമായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പാസാക്കിയ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുക, മണ്ഡലത്തിൽ വി.എം. ഉമ്മർ മാസ്റ്ററി​െൻറ വികസന പദ്ധതികൾ ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ എ.പി. മജീദ്, ശരീഫ കണ്ണാടിപൊയിൽ, ഗ്രേസി നെല്ലിക്കുന്നേൻ, ബഷീർ ഖാൻ മടവൂർ, വി. ഇല്യാസ്, ഫസൽ മുഹമ്മദ് നരിക്കുനി, അസീസ് കട്ടിപ്പാറ, പി.വി. അബ്ദുറഹ്മാൻ, കെ.കെ. സഫീന, ബിന്ദു അനിൽകുമാർ, പി.കെ. മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.