റെയില്‍വേ സ്​റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ സംരക്ഷണ മതില്‍

കോഴിക്കോട്: നാട്ടുകാരുടെ എതിർപ്പുനോക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സ്വന്തമാക്കാൻ വന്നാല്‍ നേരിടുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്കരണത്തിനായി വരുന്നവർക്കെതിരെ ശക്തമായി ഇടപെടും. സ്റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് സംരക്ഷണസമിതി നേതൃത്വത്തിൽ സംരക്ഷണ മതില്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നാലര ഏക്കര്‍ ഭൂമി 129 കൊല്ലം പാട്ടത്തിനു കൊടുക്കുന്നത് വില്‍പനതന്നെയാണ്. യാത്രക്കാരെ പിഴിയുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത് -അദ്ദേഹം പറഞ്ഞു. പി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മുന്‍ മേയര്‍ എം. ഭാസ്കരൻ, യു. പോക്കർ, കെ.ജി. പങ്കജാക്ഷൻ, ബിജു ആൻറണി, ആർ.ജി. പിള്ള, മാത്യു സിറിയക്, പി. സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.