കൊടിയത്തൂർ: ചെറുവാടി കൂളിമാട് റൂട്ടിൽ ഇടവഴി കടവ് പാലത്തിനടുത്ത് ടിപ്പർലോറി സ്വകാര്യ ബസിലിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി നിയന്ത്രണം വീട്ട് സ്വകാര്യബസിെൻറ പിറകിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് വൈദ്യുതിക്കാല് തകർത്താണ് നിന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിനിടെ മറ്റൊരു ടിപ്പർലോറി ജനക്കൂട്ടത്തിലേക്ക് പാഞ്ഞടുക്കുകയും മറ്റൊരു വൈദ്യുതിക്കാല് തകർക്കുകയും ചെയ്തു. സ്കൂൾ വാഹനങ്ങളും കാൽനടയാത്രക്കാരും നിറഞ്ഞുനിൽക്കുന്ന സമയത്തുള്ള ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ പത്ത് വരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും ടിപ്പറുകൾ നിരത്തിലിറങ്ങാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, ഇതൊന്നും തങ്ങൾക്കുബാധകമല്ലെന്ന നിലപാടിൽ ടിപ്പർ ഉടമകൾ മരണഒാട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.