കോഴിക്കോട്: സെൻട്രൽ മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പുഴുവരിച്ചതടക്കം 200 കിലോ മാംസം പിടികൂടി. മാർക്കറ്റിലെ ആറ് ഇറച്ചി സ്റ്റാളുകളിൽനിന്നാണ് 150 കിലോയോളം ആട്ടിറച്ചിയും 50 കിലോയോളം കോഴി പാർട്സും പിടികൂടിയത്. പുഴുവരിച്ച മാംസം കണ്ടെത്തിയ രണ്ട് കടക്കാരുെട വിൽക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നും മറ്റുള്ളവർക്ക് പിഴയിടുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ചുരുങ്ങിയത് 5000 രൂപയെങ്കിലും പിഴയുണ്ടാവും. പിഴ നിശ്ചയിക്കലും തുടർനടപടിയും ആരോഗ്യ സ്ഥിരം സമിതി കൈക്കൊള്ളും. ബുധനാഴ്ച രാവിലെ 10ഒാടെ മാർക്കറ്റിൽ പരിശോധനക്കിടെ കൂട്ടിയിട്ട പെട്ടികളൊന്ന് പരിശോധിച്ചപ്പോഴാണ് ഉപയോഗ ശൂന്യമായ മാംസം കണ്ടത്. തുടർന്ന് മുഴുവൻ സ്റ്റാളുകളിലും പരിശോധന നടത്തി മാംസം പിടിച്ചെടുക്കുകയായിരുന്നു. കോഴിയുടെയും മാടിെൻറയും അവശിഷ്ടങ്ങളും വലിയ മീനുകളുടെ ഭാഗങ്ങളും പെട്ടികളില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. മുകളിൽ പെട്ടികളില്‍ പുതിയ ഇറച്ചിയും താെഴയുള്ളവയിൽ പഴയതും കെണ്ടത്തി. കെ.കെ. സഫീർ, എന്‍.വി. റാഫി, കെ.പി. അബ്ദുൽ ലത്തീഫ്, എന്‍.വി. മൊയ്തീന്‍, റഷീദ് എന്നിവരുടെ കടകളില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. കടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പട്ടികൾക്ക് നൽകാനാണെന്നും മറ്റുമാണ് വിൽപനക്കാർ പറഞ്ഞത്. മാര്‍ക്കറ്റില്‍ അനുവദിച്ച സ്ഥലത്തിനു പുറത്തേക്ക് കച്ചവടം നടത്തുന്നതായും അധികൃതർ പരിശോധനക്കിടെ കെണ്ടത്തി. ഇവ ഒഴിവാക്കാൻ നിർദേശം നൽകി. ആരോഗ്യ സ്ഥിരം സമിതിയംഗം വി.ടി. സത്യൻ, നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പര്‍വൈസര്‍ ടി.കെ. മോഹനന്‍, വെറ്ററിനറി സര്‍ജന്‍ ശ്രീഷ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശൻ പേരാമ്പ്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. പ്രമോദ്, പി.പി. പ്രകാശന്‍ തുടങ്ങിയവർ പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരും. പിടികൂടിയ മാംസം നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.