ക്ഷേത്രങ്ങൾ നവരാത്രി ആഘോഷത്തിന് ഒരുങ്ങി

കൊടുവള്ളി: പ്രധാന ക്ഷേത്രങ്ങളെല്ലാം നവരാത്രി ആഘോഷത്തിന് ഒരുങ്ങി. 28-ന് പൂജവെപ്പ്, 29-ന് അടച്ചുപൂജ, 30-ന് സരസ്വതിപൂജ, ആയുധപൂജ, വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവ നടക്കും. തലപ്പെരുമണ്ണ ലക്ഷ്മി നരസിംഹക്ഷേത്രത്തിൽ 28-ന് വൈകീട്ട് 5.30-ന് പൂജവെപ്പ് തുടങ്ങും. 30-ന് രാവിലെ കുട്ടികളെ എഴുത്തിനിരുത്തും. ഫോൺ: 9745012883. ചുണ്ടപ്പുറം പനോളിക്കാവ് പരദേവത ക്ഷേത്രത്തിൽ 28, 29, 30 തീയതികളിൽ നവരാത്രി പൂജ നടക്കും. 30-ന് രാവിലെ കീഴേടത്ത് ബാലകൃഷ്ണൻ നായർ കുട്ടികളെ എഴുത്തിനിരുത്തും. ഫോൺ: 9495409638. കിഴക്കോത്ത് മറിവീട്ടിൽ കരിയാത്തൻ ക്ഷേത്രത്തിൽ 28-ന് പൂജവെപ്പ്, 29-ന് അടച്ചുപൂജ, 30-ന് സരസ്വതിപൂജ, വിദ്യാരംഭം എന്നിവ നടക്കും. ഫോൺ: 9496442245.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.