എൻ.എസ്.എസ് ദിനാഘോഷം

കൊടുവള്ളി: പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനം ആഘോഷിച്ചു. കിഴക്കോത്ത് പഞ്ചായത്ത് മെംബർ ഇന്ദു സനിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.പി. അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടി ബീവി, പി.ടി.എ ഭാരവാഹികളായ പ്രഭാകരൻ, എം.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. രതീഷ് സ്വാഗതവും വളൻറിയർ നസ്ല ബാഷിറ നന്ദിയും പറഞ്ഞു. ഔഷധ സസ്യോദ്യാനത്തി​െൻറ നിർമാണം, പച്ചക്കറിത്തോട്ടത്തിന് നിലമൊരുക്കൽ, കാമ്പസ് ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടത്തി. കൺെവൻഷൻ കൊടുവള്ളി: നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ക്ഷേമനിധി അംഗങ്ങളുടെ കൺെവൻഷൻ റീജനൽ പ്രസിഡൻറ് പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. രാജൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സി.പി. അബ്ദുൽ റസാഖ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്തു. റീജനൽ കമ്മിറ്റി ഭാരവാഹികളായ പി.സി. ജമാൽ, എം.കെ. രാഘവൻ, ടി.എം. അനിൽകുമാർ, യു.കെ. വേലായുധൻ എന്നിവർ സംസാരിച്ചു. എ. സിദ്ധാർഥൻ സ്വാഗതവും യു.വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.